---
title: "കെട്ടിട നികുതി വര്‍ദ്ധനവിനെതിരെ ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി "
english_title: "Gram Panchayat Office March Muslim League Panchayat Committee Against Increase in Building Tax"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/78727/gram-panchayat-office-march-muslim-league-panchayat-committee-against-increase-in-building-tax"
published_at: "2022-11-05T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63667ec1d2204_OBIT_CARD_JPG.JPG"
keywords: []
---

# കെട്ടിട നികുതി വര്‍ദ്ധനവിനെതിരെ ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര:** നികുതി ക്രമവല്‍ക്കരണം എന്ന പേരില്‍ കെട്ടിട നികുതി വര്‍ദ്ധിപ്പിക്കാനുള്ള ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഭരണ സമിതി തീരുമാനത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

## Article Content

**പേരാമ്പ്ര:** നികുതി ക്രമവല്‍ക്കരണം എന്ന പേരില്‍ കെട്ടിട നികുതി വര്‍ദ്ധിപ്പിക്കാനുള്ള ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഭരണ സമിതി തീരുമാനത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

ജില്ല മുസ്ലിം ലീഗ് ട്രഷറര്‍ പാറക്കല്‍ അബ്ദുള്ള ഉല്‍ഘടനം ചെയ്തു. യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ ബാലനാരായണന്‍, എസ്.പി കുഞ്ഞമ്മദ്, മൂസ്സ കോത്തമ്പ്ര, വി.പി ഇബ്രാഹിം, പാളയാട്ട് ബഷീര്‍, ശിഹാബ് കന്നാട്ടി, കല്ലൂര്‍ മുഹമ്മദാലി, അസീസ് ഫൈസി എന്നിവര്‍ സംസാരിച്ചു.

കടിയങ്ങാട് വില്ലേജ് ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചിന് എ പി അബ്ദുറഹിമാന്‍, അസീസ് നരിക്കലക്കണ്ടി, ഇബ്രാഹിം പുതുശ്ശേരി, കെ എം ഇസ്മായില്‍, കെ സി ഇസ്മായില്‍ മാസ്റ്റര്‍, ടികെ റസാഖ്, മുഹമ്മദ് പി കെ, റഷീദ് കെ, മനോളി കുഞ്ഞമ്മദ്, റഷീദ് കരിങ്കണ്ണി, സിദ്ധിഖ് ടി, മൊയ്ദു പുറമണ്ണില്‍, കുന്നത്ത് അസീസ്, ശാമില്‍ ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/78727/gram-panchayat-office-march-muslim-league-panchayat-committee-against-increase-in-building-tax)