---
title: "പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് "
english_title: "Blood Donation Camp under the leadership of Perampra Merchants Association"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/78733/blood-donation-camp-under-the-leadership-of-perampra-merchants-association"
published_at: "2022-11-05T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636685c38c3e3_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബി പോസ്റ്റീവ് ബ്ലഡ് ഡൊണേഷന്‍ ഗ്രൂപ്പ് കേരളയും എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ചേനോളി റോഡിലുളള വ്യാപാരഭവനില്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബി പോസ്റ്റീവ് ബ്ലഡ് ഡൊണേഷന്‍ ഗ്രൂപ്പ് കേരളയും എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ചേനോളി റോഡിലുളള വ്യാപാരഭവനില്‍ സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് ചടങ്ങില്‍ അദ്ധ്യക്ഷനായി.

ഡോ. നിധിന്‍ ഹെന്‍ട്രി, പിആര്‍ഒ സജിന്‍ എസ്.കെ.എം, സലിം മണവയല്‍, ഷെരീഫ് ചിക്കിലോട്ട്, മുഹമ്മദ് കിംഗ്, ഫിറാസ് കല്ലാട്ട്, ജലജ, സാജു മാസ്റ്റേഴ്‌സ്, മുകുന്ദന്‍ വൈദ്യര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഒ.പി. മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിന് ബി പോസിറ്റീവ് ജനറല്‍ സെക്രട്ടറി എ.ടി പ്രഭീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/78733/blood-donation-camp-under-the-leadership-of-perampra-merchants-association)