---
title: "കെഎസ്ഇബി ഡിവിഷന് കീഴിലുള്ള ജീവനക്കാര്‍ക്കായി റാന്തല്‍ സംഘടിപ്പിച്ചു "
english_title: "ranthal was organized for employees under KSEB division"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/78763/ranthal-was-organized-for-employees-under-kseb-division"
published_at: "2022-11-06T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63671805db5aa_OBIT_CARD_JPG.JPG"
keywords: []
---

# കെഎസ്ഇബി ഡിവിഷന് കീഴിലുള്ള ജീവനക്കാര്‍ക്കായി റാന്തല്‍ സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം**: ജീവിത ശൈലി രോഗവുമായി ബന്ധപ്പെട്ട ജീവതാളം പദ്ദതി റാന്തല്‍ നാദാപുരം കെഎസ്ഇബി ഡിവിഷന് കീഴിലുള്ള ജീവനക്കാര്‍ക്കായി സംഘടിപ്പിച്ചു. സാമൂഹിക കുടുംബക്ഷേമ വകുപ്പും മലബാര്‍ കാന്‍സര്‍ സെന്ററും യോജിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

## Article Content

**നാദാപുരം**: ജീവിത ശൈലി രോഗവുമായി ബന്ധപ്പെട്ട ജീവതാളം പദ്ദതി റാന്തല്‍ നാദാപുരം കെഎസ്ഇബി ഡിവിഷന് കീഴിലുള്ള ജീവനക്കാര്‍ക്കായി സംഘടിപ്പിച്ചു. സാമൂഹിക കുടുംബക്ഷേമ വകുപ്പും മലബാര്‍ കാന്‍സര്‍ സെന്ററും യോജിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ആരോഗ്യ ക്യാമ്പ് വടകര ജില്ലാ ആശുപത്രി ഡെപ്യൂട്ടി സുപ്രണ്ട് ഡോ: അബ്ദുള്‍ അസീസ് ഉദ്ഘാടനം ചെയ്തു. നാദാപുരം പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ക്യാമ്പില്‍ കെഎസ്ഇബി നാദാപുരം ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എം.പി സുധീര്‍ അധ്യക്ഷനായി. വിവിധ ഡോക്ടര്‍മാര്‍ പങ്കെടുത്ത ആരോഗ്യ ക്യാമ്പില്‍ എന്‍ നിഷ, ബിനി എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/78763/ranthal-was-organized-for-employees-under-kseb-division)