---
title: "പേരാമ്പ്ര ജബലുന്നൂര്‍ ഫെസ്റ്റിന് ഉജ്ജ്വല തുടക്കം"
english_title: "Perampra Jabalunnoor Fest Kalam gets off to a brilliant start"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/78772/perampra-jabalunnoor-fest-kalam-gets-off-to-a-brilliant-start"
published_at: "2022-11-06T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636725a5020e0_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര ജബലുന്നൂര്‍ ഫെസ്റ്റിന് ഉജ്ജ്വല തുടക്കം

> **Lead Summary:** **പേരാമ്പ്ര:'**കാലത്തെ വെല്ലും കരുത്ത് കലികാലങ്ങള്‍ക്ക് തിരുത്ത്' എന്ന പ്രമേയത്തില്‍ ജബലുന്നൂര്‍ ശരീഅഃത്ത് കോളേജ് പേരാമ്പ്ര -വിദ്യാര്‍ത്ഥി സംഘടന സുഹ്ബ സംഘടിപ്പിക്കുന്ന അക്കാദമിക് ഫെസ്റ്റിന് ഉജ്ജ്വല തുടക്കം.

## Article Content

**പേരാമ്പ്ര:'**കാലത്തെ വെല്ലും കരുത്ത് കലികാലങ്ങള്‍ക്ക് തിരുത്ത്' എന്ന പ്രമേയത്തില്‍ ജബലുന്നൂര്‍ ശരീഅഃത്ത് കോളേജ് പേരാമ്പ്ര -വിദ്യാര്‍ത്ഥി സംഘടന സുഹ്ബ സംഘടിപ്പിക്കുന്ന അക്കാദമിക് ഫെസ്റ്റിന് ഉജ്ജ്വല തുടക്കം.

കലാം-2K22 എന്ന നാമധേയത്തില്‍ ഉള്ള കലാമത്സരങ്ങള്‍ക്കാണ് തുടക്കമായത്. ജബലുന്നൂര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ മണ്ഡലത്തിലെ ആറു റൈഞ്ചുകളിലെ മദ്രസ വിദ്യാര്‍ത്ഥികള്‍ കൂടി ഫെസ്റ്റില്‍ പങ്കാളികളാവുന്നുവെന്നത് കലാമിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു.

എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.പി.സി തങ്ങള്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. ജെഐസി ജനറല്‍ സെക്രട്ടറി റഫീഖ് സകരിയ ഫൈസി അധ്യക്ഷനായി.

പുറവൂര്‍ ഉസ്താദ്, പി.എം കോയ മുസ്ലിയാര്‍, സി.കെ ഇബ്രാഹിം, അബ്ദുറഹ്മാന്‍ ചാവട്ട്, അബ്ദുല്‍ ഹമീദ് ബാഖവി, ഫസലുറഹ്മാന്‍ വാഫി, ഷമീം ബാഖവി അല്‍ ഹൈതമി, സി.പി ഫൈസല്‍ ഫൈസി, ആസിഫ് ഹുദവി, സൈനുല്‍ ആബിദ് നിസാമി, ഫാസില്‍ റഹ്മാനി, ഉനൈസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ റഹ്മത്തുള്ള നിസാമി സ്വാഗതവും സുഹ്ബ പ്രസിഡന്റ് മിദ്ലാജ് വയനാട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/78772/perampra-jabalunnoor-fest-kalam-gets-off-to-a-brilliant-start)