---
title: "സിഐടിയു സംസ്ഥാന സമ്മേളനം: പാലേരിയില്‍ നിന്നും 1000 പേര്‍ പങ്കെടുക്കും "
english_title: "CITU State Conference: 1000 participants from Paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/78773/citu-state-conference-1000-participants-from-paleri"
published_at: "2022-11-06T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6367295d6e2da_OBIT_CARD_JPG.JPG"
keywords: []
---

# സിഐടിയു സംസ്ഥാന സമ്മേളനം: പാലേരിയില്‍ നിന്നും 1000 പേര്‍ പങ്കെടുക്കും 

> **Lead Summary:** **പേരാമ്പ്ര: **സിഐടിയു സംസ്ഥാന സമ്മേളന പൊതു സമ്മേളനത്തില്‍ പാലേരി മേഖലയില്‍ നിന്നും 1000 പേര്‍ പങ്കെടുപ്പിക്കാന്‍ പാലേരി ഇഎംഎസ് മന്ദിരത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു.

## Article Content

**പേരാമ്പ്ര: **സിഐടിയു സംസ്ഥാന സമ്മേളന പൊതു സമ്മേളനത്തില്‍ പാലേരി മേഖലയില്‍ നിന്നും 1000 പേര്‍ പങ്കെടുപ്പിക്കാന്‍ പാലേരി ഇഎംഎസ് മന്ദിരത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ ഏരിയ സെമിനാര്‍ ഡിസംമ്പര്‍ ആദ്യവാരം പാലേരിയില്‍ സംഘടിപ്പിക്കും. സ്വാഗത സംഘ രൂപീകരണ യോഗം സിഐടിയു പേരാമ്പ്ര ഏരിയ സെക്രട്ടറി കെ. സുനില്‍ ഉദ്ഘാടനം ചെയ്തു.

കെ.വി കുഞ്ഞിക്കണ്ണന്‍, എം വിശ്വന്‍, പി.എസ് പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു. സിഐടിയു മേഖല പ്രസിഡണ്ട് പി.കെ. ചന്ദ്രദാസ് അദ്ധ്യക്ഷനായി. സെക്രട്ടറി ,സി.വി രജീഷ് സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍ ചെയര്‍മാന്‍: പി.എസ് പ്രവീണ്‍, കണ്‍വീനര്‍ സി.വി രജീഷ്, ട്രഷര്‍ പി.കെ ചന്ദ്രദാസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/78773/citu-state-conference-1000-participants-from-paleri)