---
title: "നിര്‍ദ്ധനരായ കുടുംബത്തിന്റെ ലോണ്‍ തിരിച്ചടച്ച് മാതൃകയായി പേരാമ്പ്രയിലെ ബാങ്ക് ജീവനക്കാര്‍ "
english_title: "Bank employees of Perambra set an example by repaying the loan of a poor family"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/78862/bank-employees-of-perambra-set-an-example-by-repaying-the-loan-of-a-poor-family"
published_at: "2022-11-06T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6367bdc360ee5_OBIT_CARD_JPG.JPG"
keywords: []
---

# നിര്‍ദ്ധനരായ കുടുംബത്തിന്റെ ലോണ്‍ തിരിച്ചടച്ച് മാതൃകയായി പേരാമ്പ്രയിലെ ബാങ്ക് ജീവനക്കാര്‍ 

> **Lead Summary:** ** പേരാമ്പ്ര:** ലോണ്‍ അടവ് മുടങ്ങിയ വ്യക്തിയുടെ വീട്ടില്‍ ലോണ്‍ തുക തിരിച്ചടവിനെ കുറിച്ച് സംസാരിക്കാന്‍ പോയ ബാങ്ക് ജീവനക്കാര്‍ വ്യക്തിക്ക് ആധാരം തിരികെ നല്‍കി മാതൃകയായി. പേരാമ്പ്ര കേരള സേ്റ്ററ്റ് കോപ്പറേറ്റീവ് ബാങ്ക് ജീവനക്കാരാണ് ലോണിയുടെ അവസ്ഥ കണ്ട് ആധാരം തിരിച്ചു നല്‍കി സാമൂഹിക പ്രതിബന്ധതയുള്ള ഉദ്യോഗസ്ഥന്‍മാരായി മാറിയത്.

## Article Content

** പേരാമ്പ്ര:** ലോണ്‍ അടവ് മുടങ്ങിയ വ്യക്തിയുടെ വീട്ടില്‍ ലോണ്‍ തുക തിരിച്ചടവിനെ കുറിച്ച് സംസാരിക്കാന്‍ പോയ ബാങ്ക് ജീവനക്കാര്‍ വ്യക്തിക്ക് ആധാരം തിരികെ നല്‍കി മാതൃകയായി. പേരാമ്പ്ര കേരള സേ്റ്ററ്റ് കോപ്പറേറ്റീവ് ബാങ്ക് ജീവനക്കാരാണ് ലോണിയുടെ അവസ്ഥ കണ്ട് ആധാരം തിരിച്ചു നല്‍കി സാമൂഹിക പ്രതിബന്ധതയുള്ള ഉദ്യോഗസ്ഥന്‍മാരായി മാറിയത്.

പേരാമ്പ്ര എരവട്ടൂര്‍ പടത്തനാട്ടു മീത്തല്‍ ഗിരീഷന്‍ 2016 ല്‍ തന്റെ വീടും സ്ഥലവും പണയം വച്ച് വീട് റിപ്പയറിങ്ങിനായി 45000 രൂപ പേരാമ്പ്ര കേരള സേ്റ്ററ്റ് കോപ്പറേറ്റീവ് ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിരുന്നു. വീടിന്റെ മേല്‍കൂര കമ്പി ഇടുന്നതിനായിരുന്നു ലോണ്‍ എടുത്തത്.

എന്നാല്‍ വീട് റിപ്പയറിങ്ങ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹോട്ടല്‍ തൊഴിലാളിയായിരുന്ന ഗിരീഷന്‍ ക്യാന്‍സര്‍ ബാധിതനയതോടെ ലോണ്‍ അടവും മുടങ്ങി. ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന് ഗിരീഷന് മരുന്ന് വാങ്ങാന്‍ പോലും പണം തികഞ്ഞിരുന്നില്ല.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസമനുഭവിച്ച കുടുംബത്തിന് നാട്ടുകാര്‍ ചേര്‍ന്ന് തുക സ്വരൂപിച്ചാണ് 3 ഓപ്പറേഷന്‍ ഗിരീഷനു വേണ്ടി നടത്തിത്.

കേരള സേ്റ്ററ്റ് കോപ്പറേറ്റീവ് ബാങ്കിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ആയിരുന്നു ബാങ്ക് ജീവനക്കാര്‍ ലോണ്‍ അടവിനെ കുറിച്ച് സംസാരിക്കാന്‍ ഗിരീഷിന്റെ വീട്ടിലെത്തിയത്. ടാര്‍പ്പോളിന്‍ ഷീറ്റുെകാണ്ട് മൂടിയ നിലയിലായിരുന്നു മേല്‍കൂര.

പ്രാരാബ്ധം നിറഞ്ഞ കുടുംബം. ഗിരീഷിന്റെ വീട്ടിലെ അവസ്ഥ കണ്ടപ്പോള്‍ ഒന്നും പറയാതെ തിരിച്ചു വരികയും ബാങ്ക് ജീവനക്കാരുടെ അടുത്തെത്തി കുടുംബത്തിന്റെ അവസ്ഥ അറിയിക്കുകയും ചെയ്തു.

അവരുടെ ലോണ്‍ അടവ് നമ്മള്‍ അടച്ചാലോ എന്ന് ബാങ്ക് മാനേജര്‍ റീന ജീവനക്കാരോട് ചോദിച്ചപ്പോള്‍ അവര്‍ എല്ലാം ഒറ്റക്കെട്ടായി തീരുമാനത്തെ സപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇതോടെ 90000 രൂപ ജീവനക്കാര്‍ അടച്ച് നിര്‍ദ്ധനനായ ഗിരീഷനും കുടുംബത്തിനും നല്‍കുകയായിരുന്നു.

ചടങ്ങില്‍ ഡിജിഎം ഐ.കെ വിജയന്‍ അധ്യക്ഷനായി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് ആധാരം കുടുംബത്തിന് കൈമാറി. ഏരിയ മാനേജര്‍ കെ.കെ സജിത്ത്കുമാര്‍, വാര്‍ഡ് മെംബര്‍ പ്രേമന്‍, സായാഹ്നശാഖ മാനേജര്‍ പ്രദീപ്കുമാര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ബാങ്ക് മാനേജര്‍ പി. റീന സ്വാഗതവും , അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍ സരസ്വതി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/78862/bank-employees-of-perambra-set-an-example-by-repaying-the-loan-of-a-poor-family)