---
title: "ഒരു ഗവര്‍ണ്ണറേയും പേടിച്ചു പോകുന്ന സര്‍ക്കാരല്ല കേരളസര്‍ക്കാര്‍: എന്‍.സി.പി "
english_title: "Kerala government is not a government that is afraid of any governor: NCP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/78896/kerala-government-is-not-a-government-that-is-afraid-of-any-governor-ncp"
published_at: "2022-11-06T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6367e9207a2a1_OBIT_CARD_JPG.JPG"
keywords: []
---

# ഒരു ഗവര്‍ണ്ണറേയും പേടിച്ചു പോകുന്ന സര്‍ക്കാരല്ല കേരളസര്‍ക്കാര്‍: എന്‍.സി.പി 

> **Lead Summary:** **പേരാമ്പ്ര: **ഗവര്‍ണര്‍ ഭരണഘടനക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ട ആളാണെന്നും അല്ലാതെ സര്‍ക്കാരിനെതിരെ മാത്രം പ്രവര്‍ത്തിച്ചാല്‍ ഒരു ഗവര്‍ണറേയും പേടിച്ചു പോകുന്ന സര്‍ക്കാരല്ല കേരളസര്‍ക്കാരെന്നും എന്‍സിപി സംസ്ഥാന വൈസ്പ്രസിഡണ്ട് പി.കെ രാജന്‍.

## Article Content

**പേരാമ്പ്ര: **ഗവര്‍ണര്‍ ഭരണഘടനക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ട ആളാണെന്നും അല്ലാതെ സര്‍ക്കാരിനെതിരെ മാത്രം പ്രവര്‍ത്തിച്ചാല്‍ ഒരു ഗവര്‍ണറേയും പേടിച്ചു പോകുന്ന സര്‍ക്കാരല്ല കേരളസര്‍ക്കാരെന്നും എന്‍സിപി സംസ്ഥാന വൈസ്പ്രസിഡണ്ട് പി.കെ രാജന്‍.

എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കണ്‍വന്‍ഷനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.കെ.മൊയ്തു അദ്ധ്യക്ഷനായി.

സംസ്ഥാന സെക്രട്ടറി ഒ.രാജന്‍, കുന്നത്ത് അനിത, പി.കെ.എം.ബാലകൃഷ്ണന്‍, സഫമജീദ്, മനോജ് രാമത്ത്, വി.കെ അമാനത്ത് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വിദ്യഭ്യാസ മേഖലകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു.

നേരത്തെ മണ്ഡലം കണ്‍വന്‍ഷന്‍ എന്‍സിപി ജില്ലാ സെക്രട്ടറി കെ.ടി.എം.കോയ ഉദ്ഘാടനം ചെയ്തു. കെ.സി.കുഞ്ഞിക്കേളപ്പന്‍ അദ്ധ്യക്ഷനായി. കിഴക്കയില്‍ ബാലന്‍, ടി.വി മാധവിഅമ്മ, പി സീതീഷ് ബാബു, ടി.കുഞ്ഞിരാമന്‍, സുഭാഷ്ചന്ദ്രന്‍, സാവിതിബാലന്‍, എന്‍.വേലു, രാജന്‍ വെങ്കല്ലില്‍, എം.കെ.കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു. പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണവും നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/78896/kerala-government-is-not-a-government-that-is-afraid-of-any-governor-ncp)