---
title: "വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍; പേരാമ്പ്രയില്‍ റോഡ് സുരക്ഷാ ജാഗ്രതാസമിതി രൂപീകരിച്ചു "
english_title: "Increasing road accidents; A road safety vigilance committee has been formed in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79064/increasing-road-accidents-a-road-safety-vigilance-committee-has-been-formed-in-perampra"
published_at: "2022-11-07T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6369238eb59f5_OBIT_CARD_JPG.JPG"
keywords: []
---

# വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍; പേരാമ്പ്രയില്‍ റോഡ് സുരക്ഷാ ജാഗ്രതാസമിതി രൂപീകരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ കേരള അഗ്‌നിരക്ഷാവകുപ്പ് സംസ്ഥാന തലത്തില്‍ മോട്ടോര്‍വാഹനവകുപ്പ്, ആരോഗ്യവകുപ്പ്, പോലീസ് എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ വെച്ച് പൊതുജനങ്ങളുടേയും സിവില്‍ ഡിഫന്‍സ് അംഗങ്ങളുടേയും സഹകരണത്തോടെ റോഡ് സുരക്ഷാ ജാഗ്രതാസമിതി രൂപീകരണ യോഗം നടന്നു.

## Article Content

**പേരാമ്പ്ര: **വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ കേരള അഗ്‌നിരക്ഷാവകുപ്പ് സംസ്ഥാന തലത്തില്‍ മോട്ടോര്‍വാഹനവകുപ്പ്, ആരോഗ്യവകുപ്പ്, പോലീസ് എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ വെച്ച് പൊതുജനങ്ങളുടേയും സിവില്‍ ഡിഫന്‍സ് അംഗങ്ങളുടേയും സഹകരണത്തോടെ റോഡ് സുരക്ഷാ ജാഗ്രതാസമിതി രൂപീകരണ യോഗം നടന്നു.

പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസ്സര്‍ ഹബീബുള്ള പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീശന്‍ അദ്ധ്യക്ഷനായി.

ഗ്രേഡ് അസിഃസ്റ്റേഷന്‍ ഓഫീസ്സര്‍ പി വിനോദന്‍ സ്വാഗതവും ഗ്രേഡ് അസിഃസ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍, കെ.പി അസീസ് കക്കാട്, സോമന്‍ നായര്‍ കരുവാരകണ്ടി, പ്രദീപന്‍ സിവില്‍ ഡിഫന്‍സ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

സിവില്‍ ഡിഫന്‍സ് വാര്‍ഡന്‍ ടി.സി സൗദ നന്ദി രേഖപ്പെടുത്തി. ജാഗ്രതാസമിതി ഭാരവാഹികള്‍ ചെയര്‍മാന്‍ഃ സോമന്‍ കരുവാരകണ്ടി, കണ്‍വീനര്‍ഃ കെ.പി അസീസ്, കോഡിനേറ്റര്‍മാരായി സിവില്‍ ഡിഫന്‍സ് അംഗങ്ങളായ മുകുന്ദന്‍ വൈദ്യര്‍, വി.പി സാജിത് എന്നിവരെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79064/increasing-road-accidents-a-road-safety-vigilance-committee-has-been-formed-in-perampra)