---
title: "ലഹരി വിരുദ്ധ കാമ്പയിനുമായി ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ "
english_title: "Reporters and Media Persons Union of India with anti-drug campaign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79067/reporters-and-media-persons-union-of-india-with-anti-drug-campaign"
published_at: "2022-11-07T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636928d13cb44_OBIT_CARD_JPG.JPG"
keywords: []
---

# ലഹരി വിരുദ്ധ കാമ്പയിനുമായി ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ 

> **Lead Summary:** **കൊയിലാണ്ടി: **തദ്ദേശ സ്വയംഭരണ സ്ഥാപനങളുടെ നേതൃത്വത്തില്‍ സ്റ്റാറ്റിയൂട്ടറി പദവിയുള്ള നടപടികള്‍ എടുക്കാന്‍ അധികാരമുള്ള കമ്മിറ്റികള്‍ ഉണ്ടാക്കിയാല്‍ മാത്രമെ ലഹരി മാഫിയകളെ ഫലപ്രദമായി തടയാന്‍ കഴിയൂ എന്ന് മധ്യനിരോധസമിതി സംസ്ഥാന അധ്യക്ഷന്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍.

## Article Content

**കൊയിലാണ്ടി: **തദ്ദേശ സ്വയംഭരണ സ്ഥാപനങളുടെ നേതൃത്വത്തില്‍ സ്റ്റാറ്റിയൂട്ടറി പദവിയുള്ള നടപടികള്‍ എടുക്കാന്‍ അധികാരമുള്ള കമ്മിറ്റികള്‍ ഉണ്ടാക്കിയാല്‍ മാത്രമെ ലഹരി മാഫിയകളെ ഫലപ്രദമായി തടയാന്‍ കഴിയൂ എന്ന് മധ്യനിരോധസമിതി സംസ്ഥാന അധ്യക്ഷന്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍.

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ഏന്റ് മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ (ഐആര്‍എംയു) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ നടന്ന ലഹരി വിരുദ്ധ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അല്ലാതെയുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ത്ഥയില്ലാത്ത കെട്ടുകാഴ്ച മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐആര്‍എംയു കൊയിലാണ്ടി മേഖല പ്രസിഡന്റ് എന്‍.വി ബാലകൃഷ്ണന്‍ അധ്യക്ഷനായി.

ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ പ്രിയേഷ് കുമാര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലി കൊടുത്തു. ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍, ട്രഷറര്‍ കെ.ടി.കെ റഷീദ്, ഇ.രാമചന്ദ്രന്‍, ടി.എ ജുനൈദ്, മുജീബ് കോമത്ത്, പ്രജിനി, നയന്‍താര എന്നിവര്‍ സംസാരിച്ചു.

ബഷീര്‍ കൂനോളി, രഘുനാഥ് പുറ്റാട്, ശിവാനന്ദന്‍ തിരുവങ്ങൂര്‍, കിഷോര്‍ ചേമഞ്ചേരി, ഷംനാസ് കൊയിലാണ്ടി, ഫൈസല്‍ നാറാത്ത്, രഗിഷ കൊയിലാണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79067/reporters-and-media-persons-union-of-india-with-anti-drug-campaign)