---
title: "നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധന; കാലിക്കലവുമേന്തി പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് "
english_title: "rise in prices of consumer goods; Muslim Youth League protested against the deadline"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79073/rise-in-prices-of-consumer-goods-muslim-youth-league-protested-against-the-deadline"
published_at: "2022-11-07T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63692d483cc15_OBIT_CARD_JPG.JPG"
keywords: []
---

# നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധന; കാലിക്കലവുമേന്തി പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് 

> **Lead Summary:** **പേരാമ്പ്ര:** നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാത്ത ഇടതു സര്‍ക്കാറിനെതിരെ പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കാലിക്കലവുമേന്തി പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**പേരാമ്പ്ര:** നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാത്ത ഇടതു സര്‍ക്കാറിനെതിരെ പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കാലിക്കലവുമേന്തി പ്രതിഷേധ പ്രകടനം നടത്തി.

പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടി നിയോജക മണ്ഡലം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ആര്‍.കെ മുഹമ്മദ് അദ്ധ്യക്ഷനായി.

ആര്‍.എം നിഷാദ് സ്വാഗതം പറഞ്ഞു. കെ.സി മുഹമ്മദ്, എം.പി സിറാജ്, സി.കെ ഹാഫിസ്, സക്കീര്‍, പി സഈദ് അയനിക്കല്‍, സഫീര്‍ എരവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79073/rise-in-prices-of-consumer-goods-muslim-youth-league-protested-against-the-deadline)