---
title: "ക്യാമ്പസ് യാത്രയുമായി എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം"
english_title: "MSF Perampra Constituency with campus tour"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79081/msf-perampra-constituency-with-campus-tour"
published_at: "2022-11-07T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636938218c734_OBIT_CARD_JPG.JPG"
keywords: []
---

# ക്യാമ്പസ് യാത്രയുമായി എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം

> **Lead Summary:** ** പേരാമ്പ്ര: **അവകാശ ലംഘനങ്ങളോട് സന്ധിയില്ല സമരോത്സുകരാവുക എന്ന പ്രമേയത്തില്‍ എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ക്യാമ്പസ് യാത്ര സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **അവകാശ ലംഘനങ്ങളോട് സന്ധിയില്ല സമരോത്സുകരാവുക എന്ന പ്രമേയത്തില്‍ എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ക്യാമ്പസ് യാത്ര സംഘടിപ്പിച്ചു.

നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ദില്‍ഷാദ് കുന്നിക്കല്‍ ക്യാപ്റ്റനായും, നിയോജക മണ്ഡലം എം.എസ്.എഫ് ജന. സെക്രട്ടറി എം.കെ ഫസലുറഹ്മാന്‍ മേപ്പയ്യൂര്‍ വൈസ് ക്യാപ്റ്റനായും, ട്രഷറര്‍ അന്‍സില്‍ കീഴരിയൂര്‍ ഡയറക്ടറായും നേതൃത്വം നല്‍കിയ യാത്രയില്‍ ഭാരവാഹികളായ ആസിഫ് മുയിപ്പോത്ത്, സല്‍മാന്‍ വാല്യക്കോട്, ഷുഐബ് തറമ്മല്‍, പി.ടി ഉനൈസ്, ആഷിഖ് പുല്ലിയോട്ട്, വി.എം അഫ്‌സല്‍ സ്ഥിരാംഗങ്ങളായിരുന്നു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റീജ്യണല്‍ സെന്റര്‍ പേരാമ്പ്രയില്‍ നിന്നും ആരംഭിച്ച റാലി സില്‍വര്‍ ആട്‌സ് ആന്റ് സയന്‍സ് കോളേജ്, സി.കെ.ജി.എം ഗവ. കോളേജ്, ദാറുന്നുജൂം കോളേജ് ഓഫ് ആട്‌സ് ആന്റ് സയന്‍സ്, ഐഡിയല്‍ കോളേജ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി.

സില്‍വര്‍ കോളജില്‍ നല്‍കിയ സ്വീകരണം എം.എസ്.എഫ് ജില്ലാ ജന.സെക്രട്ടറി സ്വാഹിബ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജുനൈദ് അലി അധ്യക്ഷനായി.

വൈസ് പ്രസിഡന്റ് അജ്മല്‍ കൂനഞ്ചേരി, നിയോജക മണ്ഡലം പ്രസിഡന്റ്, ദില്‍ഷാദ് കുന്നിക്കല്‍, ജന. സെക്രട്ടറി എം.കെ ഫസലുറഹ്മാന്‍ മേപ്പയ്യൂര്‍, ഹരിത ജില്ലാ ജോ. സെക്രട്ടറി ഷാന ഷെറിന്‍, അന്‍സില്‍ കീഴരിയൂര്‍, ഫൈസല്‍ കടിയങ്ങാട്, അജിനാസ് കാരയില്‍, അല്‍ത്താഫ് വാല്യക്കോട്, ആര്‍.കെ മുഹമ്മദ്, എം. റെയ്‌സ ഷെറിന്‍, മുഹമ്മദ് സവാദ്, ഫിദ ജാസ്മിന്‍, മുഹമ്മദ് നാജി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79081/msf-perampra-constituency-with-campus-tour)