പേരാമ്പ്ര: എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് ലോകത്തെ പഠിപ്പിച്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152-ാം ജന്മദിനമായ ഗാന്ധിജയന്തി ദിനത്തില്‍ സഹൃദ വെല്‍ഫെയര്‍ ക്ലബ് & വായനശാല ഗാന്ധി ദിനം ആഘോഷിച്ചു.
വാളൂര്‍ കോവിലകത്തിന്റെ നേതൃത്വത്തില്‍ ഹിംസയെ നേരിടാന്‍ അഹിംസയുടെ മാര്‍ഗ്ഗം തെരഞ്ഞെടുത്ത മഹാത്മാവിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ച് ഗാന്ധി ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി.
വായനശാല പരിസരവും ശുചികരിച്ച് ഗാന്ധി ജയന്തി ആഘോഷിച്ചു. ക്ലബ് ഭാരവാഹികളായ അജയന് മേലെ മുണ്ടപ്പുറം, ബിജു വാളൂര്‍ കോവിലകം, സനൂപ് ഇടത്തില്‍ എന്നിവര്‍ നേതൃത്വം നല്കി. ചടങ്ങില്‍ ക്ലബ് അംഗങ്ങളായ സന്തോഷ് കുറുങ്കുടി, സബീഷ് വാളൂര്‍ കോവിലകം, ആദര്‍ശ് കുഴിമ്പാട്ടിന് എന്നിവര്‍ പങ്കെടുത്തു
Sahrada Welfare Club & Library celebrated Gandhi Day on Gandhi Jayanti