---
title: "അബദ്ധവശാല്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ 90 വയസ്സുകാരിയെ രക്ഷിച്ച് പേരാമ്പ്ര അഗ്നിരക്ഷാസേന "
english_title: "90-year-old woman who accidentally fell into backyard well rescued by Perampra fire rescue"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79228/90-year-old-woman-who-accidentally-fell-into-backyard-well-rescued-by-perampra-fire-rescue"
published_at: "2022-11-08T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a5ddcde08c_OBIT_CARD_JPG.JPG"
keywords: []
---

# അബദ്ധവശാല്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ 90 വയസ്സുകാരിയെ രക്ഷിച്ച് പേരാമ്പ്ര അഗ്നിരക്ഷാസേന 

> **Lead Summary:** **കോട്ടൂര്‍: **അബദ്ധവശാല്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ 90 വയസ്സുകാരിയെ പേരാമ്പ്രയില്‍ നിന്ന് എത്തിയ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. കോട്ടൂര്‍ കുനിയില്‍ പെണ്ണുട്ടി ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു കിണറ്റില്‍ വീണത്.

## Article Content

**കോട്ടൂര്‍: **അബദ്ധവശാല്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ 90 വയസ്സുകാരിയെ പേരാമ്പ്രയില്‍ നിന്ന് എത്തിയ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. കോട്ടൂര്‍ കുനിയില്‍ പെണ്ണുട്ടി ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു കിണറ്റില്‍ വീണത്.

കിണറ്റില്‍ വീണതറിഞ്ഞ് മകന്‍ ശങ്കരന്‍, അയല്‍വാസികളായ രാധാകൃഷ്ണന്‍, വിജയന്‍, ഗിരീഷ് എന്നിവര്‍ കിണറ്റില്‍ ഇറങ്ങി പെണ്ണുട്ടിയെ കസേരയില്‍ താങ്ങി നിര്‍ത്തുകയായിരുന്നു.

പിന്നീട് പേരാമ്പ്രയില്‍ നിന്നും അഗ്നിരക്ഷസേന എത്തി സുരക്ഷിതമായി പുറത്തെടുക്കുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീഷിന്റെയും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി വിനോദന്റെയും നേതൃത്വത്തില്‍ വി.കെ സിധീഷ്, കെ അജേഷ്, പി.ആര്‍ സോജു, പി.കെ സിജീഷ്, ടി ബബീഷ്, വി വിനീത്, ആര്‍ ജിനേഷ്, പി.എം വിജേഷ്, എം.എം രാജീവന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79228/90-year-old-woman-who-accidentally-fell-into-backyard-well-rescued-by-perampra-fire-rescue)