---
title: "ലഹരി വേണ്ടേ വേണ്ട: മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കാന്‍ ഊര്‍ജ്ജിത ശ്രമവുമായി പട്ടാണിപ്പാറ നവീന ഗ്രന്ഥശാല "
english_title: "No drug addiction: Pattanipara New Library with a strong effort to eliminate drug use"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79241/no-drug-addiction-pattanipara-new-library-with-a-strong-effort-to-eliminate-drug-use"
published_at: "2022-11-08T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a665c47b6a_OBIT_CARD_JPG.JPG"
keywords: []
---

# ലഹരി വേണ്ടേ വേണ്ട: മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കാന്‍ ഊര്‍ജ്ജിത ശ്രമവുമായി പട്ടാണിപ്പാറ നവീന ഗ്രന്ഥശാല 

> **Lead Summary:** **പേരാമ്പ്ര: **പുതുതലമുറയെ വഴിതെറ്റിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പട്ടാണിപ്പാറ നവീന ഗ്രന്ഥശാല ആന്റ് തിയേറ്റേഴ്‌സ് ബോധവത്കരണ ക്‌ളാസും പരിസരപ്രദേശം മയക്കുമരുന്ന് വിമുക്തമാക്കാ നുള്ള പരിപാടികളുടെ ആസൂത്രണവും നടത്തി.

## Article Content

**പേരാമ്പ്ര: **പുതുതലമുറയെ വഴിതെറ്റിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പട്ടാണിപ്പാറ നവീന ഗ്രന്ഥശാല ആന്റ് തിയേറ്റേഴ്‌സ് ബോധവത്കരണ ക്‌ളാസും പരിസരപ്രദേശം മയക്കുമരുന്ന് വിമുക്തമാക്കാ നുള്ള പരിപാടികളുടെ ആസൂത്രണവും നടത്തി.

ഗ്രന്ഥശാല താലൂക്ക് സമിതി പ്രസിഡന്റ് കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇ വിജയരാഘവന്‍ അധ്യക്ഷനായി. പെരുവണ്ണാമൂഴി പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാജീവന്‍ ക്‌ളാസ് എടുത്തു.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.ജി രാമനാരായണന്‍, എ.കെ വിജയന്‍, ടി.ഇ പ്രഭാകരന്‍, സുരേന്ദ്രന്‍ മുന്നൂറ്റന്‍കണ്ടി, വി.എന്‍ വിജയന്‍, എം ജയാനന്ദന്‍, കെ.വി രമാദേവി, ഗിരിജ എന്നിവര്‍ സംസാരിച്ചു. കെ.കെ ലീല സ്വാഗതവും കെ.പി ലത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79241/no-drug-addiction-pattanipara-new-library-with-a-strong-effort-to-eliminate-drug-use)