---
title: "അംഗന്‍വാടി ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുന്നുവെന്ന് "
english_title: "The government is reluctant to protect the rights of Anganwadi workers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79446/the-government-is-reluctant-to-protect-the-rights-of-anganwadi-workers"
published_at: "2022-11-09T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636bd829e3226_OBIT_CARD_JPG.JPG"
keywords: []
---

# അംഗന്‍വാടി ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുന്നുവെന്ന് 

> **Lead Summary:** ** പേരാമ്പ്ര:** അംഗന്‍വാടി ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണെന്നും അമിതമായ ജോലിഭാരവും തുച്ഛമായ വേതനവും അടിച്ചേല്പിച്ചു ജീവനക്കാരെ പീഡിപ്പിക്കുകയാണെന്നും അംഗന്‍വാടി &ക്രഷ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഐഎന്‍ടിയുസി പേരാമ്പ്ര മേഖല കണ്‍വെന്‍ഷന്‍ ആരോപിച്ചു.

## Article Content

** പേരാമ്പ്ര:** അംഗന്‍വാടി ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണെന്നും അമിതമായ ജോലിഭാരവും തുച്ഛമായ വേതനവും അടിച്ചേല്പിച്ചു ജീവനക്കാരെ പീഡിപ്പിക്കുകയാണെന്നും അംഗന്‍വാടി &ക്രഷ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഐഎന്‍ടിയുസി പേരാമ്പ്ര മേഖല കണ്‍വെന്‍ഷന്‍ ആരോപിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് പി.വി ചന്ദ്രികയുടെ ആധ്യക്ഷതയില്‍ ഐഎന്‍ടിയുസി അഖിലേന്ത്യ വര്‍ക്കിംഗ് കമ്മിറ്റി അംഗം മനോജ് എടാണി ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി വി.വി ദിനേശന്‍, സൗമ്യ വിജയന്‍, ജിജി ലോഹി, ഇ.ടി പ്രസന്ന, വ.പി ജമീല, കെ.എം ചന്ദ്രിക, ഏലികുട്ടി, വിജയശ്രീ, സി.കെ ഇന്ദിര എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79446/the-government-is-reluctant-to-protect-the-rights-of-anganwadi-workers)