---
title: "പൊതുജനങ്ങള്‍ക്ക് അവശ്യമരുന്നുകള്‍ ന്യായവിലയില്‍ ലഭ്യമാക്കാം; കുരുടിമുക്കില്‍ നീതി മെഡിക്കല്‍സ്റ്റോര്‍ ആരംഭിച്ചു "
english_title: "The public should have access to essential medicines at fair prices; Neethi Medical Store launched in KuruDimuk"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79454/the-public-should-have-access-to-essential-medicines-at-fair-prices-neethi-medical-store-launched-in-kurudimuk"
published_at: "2022-11-09T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636be3ae46857_OBIT_CARD_JPG.JPG"
keywords: []
---

# പൊതുജനങ്ങള്‍ക്ക് അവശ്യമരുന്നുകള്‍ ന്യായവിലയില്‍ ലഭ്യമാക്കാം; കുരുടിമുക്കില്‍ നീതി മെഡിക്കല്‍സ്റ്റോര്‍ ആരംഭിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍ : **പൊതുജനങ്ങള്‍ക്ക് അവശ്യമരുന്നുകള്‍ ന്യായവിലയില്‍ ലഭ്യമാക്കാന്‍ മേപ്പയ്യൂര്‍ കോ. ഓപ്പ്. ടൗണ്‍ബാങ്ക് കുരുടി മുക്കില്‍ ആരംഭിച്ച നീതിമെഡിക്കല്‍ സ്റ്റോര്‍ പേരാമ്പ്ര നിയോജകമണ്ഡലം എം എല്‍ എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍ : **പൊതുജനങ്ങള്‍ക്ക് അവശ്യമരുന്നുകള്‍ ന്യായവിലയില്‍ ലഭ്യമാക്കാന്‍ മേപ്പയ്യൂര്‍ കോ. ഓപ്പ്. ടൗണ്‍ബാങ്ക് കുരുടി മുക്കില്‍ ആരംഭിച്ച നീതിമെഡിക്കല്‍ സ്റ്റോര്‍ പേരാമ്പ്ര നിയോജകമണ്ഡലം എം എല്‍ എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം സുഗതന്‍ അദ്ധ്യക്ഷനായി. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ ആദ്യ വില്‍പന നടത്തി. ചടങ്ങില്‍ ബാങ്ക് സെക്രട്ടറി കെ.ജി ബിജുകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് മെമ്പര്‍ എല്‍.വി രജില, അരിക്കുളം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എം ബിനിത, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍, കെ.എം അമ്മത്, സി.കെ നാരായണന്‍, കെ കുഞ്ഞിരാമന്‍, വി.എം ഉണ്ണി, കെ രാജീവന്‍, ഇ രാജന്‍, സി രാമദാസ്, മുഹമ്മദ് ആവള, പ്രദീപന്‍ കണ്ണമ്പത്ത്, കെ.എം ശങ്കരന്‍, കെ.എം സത്യാന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ബാങ്ക് പ്രസിഡണ്ട് കൂവല ശ്രീധരന്‍ സ്വാഗതം പറഞ്ഞു. ബാങ്ക് വൈസ് പ്രസിഡണ്ട് വി മോഹനന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79454/the-public-should-have-access-to-essential-medicines-at-fair-prices-neethi-medical-store-launched-in-kurudimuk)