ചെറുവണ്ണൂർ: കാർഷികോൽപ്പന്നങ്ങളുടെ വിലയിടിവ് തടയുക, നാളികേര സംഭരണം കൃഷിഭവൻ മുഖേന നടത്തുക, വിള ഇൻഷുറൻസ് കാര്യക്ഷമമാക്കുക, കാlർഷിക കടാശ്വാസ പദ്ധതി കുറ്റമറ്റ രീതിയിൽ കാര്യക്ഷമതയോടെ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കിസാൻ ജനത ചെറുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുവണ്ണൂർ കൃഷിഭവനിൽ നടത്തിയ ധർണ്ണ സമരം എൽ.ജെ.ഡി.സംസ്ഥാന സെക്രട്ടറി എൻ.കെ.വത്സൻ ഉദ്ഘാടനം ചെയ്തു. ടി.ശശി അധ്യക്ഷത വഹിച്ചു.
എൽ.ജെ.ഡി. മണ്ഡലം സെക്രട്ടറി സി.ഡി. പ്രകാശൻ, കിസാൻ ജനത മണ്ഡലം പ്രസിഡൻറ് കല്ലോട് ഗോപാലൻ, സി.സുജിത്ത്, സി.പി. ഗോപാലൻ, മാടത്തൂർ നാരായണൻ, കെ. രാജൻ, സി. സുരേന്ദ്രൻ, അപ്പുട്ടി മാസ്റ്റർ, കെ. മോഹനൻഎന്നിവർ സംസാരിച്ചു. ടി.എം. ഷൈനി, ടി.രാജീവൻ, കുഞ്ഞിരാമൻ മലയിൽ, ഏ.വി. രാജേഷ്, കെ.ഇ. രാധാകൃഷ്ണൻ, കണ്ടോത്ത് രാജൻ, രാഘവൻ നായർ എന്നിവർ നേതൃത്വം നൽകി.
The Kisan people staged a dharna strike raising various demands