---
title: "ഓടുന്ന ട്രെയിനില്‍ നിന്നും ഒരു യാത്രക്കാരന്‍ ചാടിയപ്പോള്‍ പരിക്കേറ്റത് മേപ്പയൂര്‍ സ്വദേശിയായ മറ്റൊരു യാത്രക്കാരന്"
english_title: "Another passenger, a native of Mepayur, was injured when a passenger jumped from the running train"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79614/another-passenger-a-native-of-mepayur-was-injured-when-a-passenger-jumped-from-the-running-train"
published_at: "2022-11-10T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636d217f0e579_OBIT_CARD_JPG.JPG"
keywords: []
---

# ഓടുന്ന ട്രെയിനില്‍ നിന്നും ഒരു യാത്രക്കാരന്‍ ചാടിയപ്പോള്‍ പരിക്കേറ്റത് മേപ്പയൂര്‍ സ്വദേശിയായ മറ്റൊരു യാത്രക്കാരന്

> **Lead Summary:** ** കൊയിലാണ്ടി: **അശ്രദ്ധ കാണിച്ചത് മറ്റൊരാള്‍, പണികിട്ടിയത് വേറൊരാള്‍ക്ക്. ഇന്നു വൈകുന്നേരം 5 മണിയോട് കൂടി കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം.

## Article Content

** കൊയിലാണ്ടി: **അശ്രദ്ധ കാണിച്ചത് മറ്റൊരാള്‍, പണികിട്ടിയത് വേറൊരാള്‍ക്ക്. ഇന്നു വൈകുന്നേരം 5 മണിയോട് കൂടി കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം.

മംഗലപുരം ചെന്നൈ മെയില്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ പോകുന്ന അന്യസംസ്ഥാന തൊഴിലാളികളെ യാത്രയാക്കാന്‍ സുഹൃത്തുക്കളായ അന്യസംസ്ഥാന തൊഴിലാളികളും സ്‌റ്റേഷനില്‍ വന്നിരുന്നു.

നാട്ടിലേക്ക് പോകുന്നവരുടെ ലഗേജ് ട്രെയിനില്‍ കയറ്റി വക്കുന്നതിനിടെ ട്രെയിന്‍ എടുത്തു. ഇതോടെ യാത്രക്കാന്‍ വന്ന സുഹൃത്ത് ട്രെയിനില്‍ നിന്നും പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഇറങ്ങി.

എന്നാല്‍ ഇയാള്‍ ചാടി വീണത് പ്ലാറ്റ് ഫോമിലൂടെ നടന്നു പോകുയായിരുന്ന മേപ്പയൂര്‍ കൊഴുക്കല്ലുര്‍ സ്വദേശി വട്ടക്കണ്ടി മുഹമ്മദ് റാഫി (25 യുടെ ദേഹത്തേക്കായിരുന്നു.

ഇതോടെ റാഫി വീഴുകയും കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തുകയും ഇദ്ദേഹത്തെ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79614/another-passenger-a-native-of-mepayur-was-injured-when-a-passenger-jumped-from-the-running-train)