---
title: "ചേമഞ്ചേരിയില്‍ തെങ്ങില്‍ കയര്‍ കെട്ടി ആത്മഹത്യാശ്രമം നടത്തിയ മധ്യവയസ്‌കന്‍ മരണപ്പെട്ടു "
english_title: "A middle-aged man who tried to commit suicide by tying a rope to a coconut tree died in Chemanchery"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79624/a-middle-aged-man-who-tried-to-commit-suicide-by-tying-a-rope-to-a-coconut-tree-died-in-chemanchery"
published_at: "2022-11-10T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636d2f463a5d0_OBIT_CARD_JPG.JPG"
keywords: []
---

# ചേമഞ്ചേരിയില്‍ തെങ്ങില്‍ കയര്‍ കെട്ടി ആത്മഹത്യാശ്രമം നടത്തിയ മധ്യവയസ്‌കന്‍ മരണപ്പെട്ടു 

> **Lead Summary:** **കൊയിലാണ്ടി: **തെങ്ങില്‍ കയര്‍ കെട്ടി തൂങ്ങി ആത്മഹത്യാശ്രമം നടത്തിയ മധ്യവയസ്‌കന്‍ മരണപ്പെട്ടു. ചേമഞ്ചേരി പഞ്ചായത്ത് 9ആം വാര്‍ഡിലെ അണ്ടികമ്പനിക്കു സമീപം അരയിടത്ത് ബാബു എന്ന ആള്‍ ആത്മഹത്യ ചെയ്തത്.

## Article Content

**കൊയിലാണ്ടി: **തെങ്ങില്‍ കയര്‍ കെട്ടി തൂങ്ങി ആത്മഹത്യാശ്രമം നടത്തിയ മധ്യവയസ്‌കന്‍ മരണപ്പെട്ടു. ചേമഞ്ചേരി പഞ്ചായത്ത് 9ആം വാര്‍ഡിലെ അണ്ടികമ്പനിക്കു സമീപം അരയിടത്ത് ബാബു എന്ന ആള്‍ ആത്മഹത്യ ചെയ്തത്.

ഇന്ന് ഉച്ചക്ക് രണ്ടരയോട് കൂടി വീടിനോടു തൊട്ടുകിടക്കുന്ന തെങ്ങില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടി തൂങ്ങുകയായിരുന്നു. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ സി.പി ആനന്ദന്റെ നേതൃത്വത്തില്‍ എത്തുകയും ലാഡറിന്റെ സഹായത്തോടുകൂടി റെസ്‌ക്യൂ നെറ്റിലേക്ക് കയര്‍ മുറിച്ചു മാറ്റി താഴ്ത്തുകയും ശേഷം താലൂക്ക് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ എത്തിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ഇയാള്‍ മരണപ്പെടുകയായിരുന്നു. ഗ്രേഡ് എഎസ്ടിഒ ജനാര്‍ദ്ദനന്‍, എസ്എഫ്ആര്‍ഒ റഫീഖ് കാവില്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ത്, ഇ.എം നിധിപ്രസാദ്, അരുണ്‍, സിജിത്ത്, നിതിരാജ്, സജിത്ത്, ഹോംഗാര്‍ഡ്മാരായ ബാലന്‍ ടിപിഓംപ്രകാശ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79624/a-middle-aged-man-who-tried-to-commit-suicide-by-tying-a-rope-to-a-coconut-tree-died-in-chemanchery)