---
title: "യുഡിഎഫ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച് തിങ്കളാഴ്ച"
english_title: "UDF Perampra Gram Panchayat Office March Monday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79627/udf-perampra-gram-panchayat-office-march-monday"
published_at: "2022-11-10T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636d347b080af_OBIT_CARD_JPG.JPG"
keywords: []
---

# യുഡിഎഫ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച് തിങ്കളാഴ്ച

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ അനധികൃത നിയമനങ്ങള്‍ക്കും അഴിമതിക്കും ധൂര്‍ത്തിനുമെതിരെ നവംബര്‍ 14 ന് യുഡിഎഫ് നേതൃത്വത്തില്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തുവാന്‍ യുജിഎഫ് പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ അനധികൃത നിയമനങ്ങള്‍ക്കും അഴിമതിക്കും ധൂര്‍ത്തിനുമെതിരെ നവംബര്‍ 14 ന് യുഡിഎഫ് നേതൃത്വത്തില്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തുവാന്‍ യുജിഎഫ് പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു.

പേരാമ്പ്ര കോ-ഓപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരനായിരുന്ന ഡിവൈഎഫ്‌ഐ നേതാവിനെ അവിടെ നിന്ന് പുറത്താക്കിയതാണ്. അയാളെയാണ് പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ ജീവനക്കാരനായി നിയമിച്ചത്.

'വെയര്‍ ഈസ് മൈജോബ് 'എന്ന ഡിവൈഎഫ്‌ഐ ഡല്‍ഹി സമരത്തില്‍ പങ്കെടുത്തതാണ് ഇദ്ദേഹത്തിന്റെ യോഗ്യത. ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ വ്യാപകമായി അഴിമതി നടക്കുന്നു.

പേരാമ്പ്ര വാര്‍ഡ് 5 ല്‍ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ പണം തട്ടിപ്പ് നടത്തിയ സിപിഎം വനിതാ നേതാവിനെ സംരക്ഷിക്കുന്ന സമീപനമാണ് ഭരണ നേതൃത്വം സ്വീകരിച്ചത്. പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ ക്ലീനിങ്ങ് തൊഴിലാളികള്‍ പകരക്കാരെ വെച് ക്ലീനിങ്ങ് നാമമാത്രമായി നടത്തുന്നു.

ഇതിനെതിരെ ഭരണ നേതൃത്വവും ഉദ്യോഗസ്ഥനേതൃത്വവും മൗനം പാലിക്കുന്നു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് സമരരംഗത്തിറങ്ങുവാന്‍ തീരുമാനിച്ചത്. ഈ സമരം തുടക്കം മാത്രമാണെന്നും തുടര്‍സമരങ്ങള്‍ 14 ന് ശേഷം തീരുമാനിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

യുഡിഎഫ് ചെയര്‍മാന്‍ പുളക്കടി അബ്ദുറഹിമാന്‍ അദ്ധ്യക്ഷനായിരുന്നു.രാജന്‍ മരുതേരി, പി.കെ.രാഗേഷ്, കെ.പി.റസാക്ക്, പി.എസ്.സുനില്‍കുമാര്‍, സി.പി.ഹമീദ്, ബഷീര്‍ പരിയാരം, കെ.സി.രവീന്ദ്രന്‍, കെ.കെ.ഗം ഗാധരന്‍, പി.കെ.മജീദ്, രജീഷ് കുമാര്‍ ആര്‍.കെ. രമേഷ് മംത്തില്‍, രജീഷ്മാക്കുഴി, ഇമ്പ്രായി കൊല്ലിയില്‍ മായന്‍കുട്ടി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79627/udf-perampra-gram-panchayat-office-march-monday)