പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്ത എന്‍.ടി. ഷിജിത്തിന് വെണ്ണാറോഡ് മേഖല കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേത്രത്വത്തില്‍ സ്വീകരണം നല്‍കി.
ബൂത്ത് പ്രസിഡന്റ് മജീദ് കോറോത്ത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാവ് മൊയ്തു കക്കറ മുക്ക് സംഭാവന നല്‍കിയ ടെലിവിഷനും, പാറക്കണ്ടി കുഞ്ഞമ്മദ് സംഭാവന നല്‍കിയ ഫര്‍ണിച്ചറുകളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി.
ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആര്‍.പി. ഷോഭിഷ്, ബ്ലോക്ക് സെക്രട്ടറി പട്ടയാട്ട് അബ്ദുല്ല, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീഷഗണേഷ്, വാളിയില്‍ ശങ്കരന്‍,
കിഷോര്‍കാന്ത് മുയിപ്പോത്ത്, കെ.കെ. വിപിന്‍രാജ്, പി.സി.രാജീവന്‍ ,വാളിയില്‍ ഷാജി, കെ.കെ. ജയരാജ്, കെ.കെ. ഹരിദാസന്‍, ഒ.പി. ഫൈസല്‍, ഒ.പി. റഫീഖ് എന്നിവര്‍ സംസാരിച്ചു.
Reception to Gram Panchayat President and receipt of office equipment at Cheruvannur