---
title: "എരവട്ടൂരില്‍ മണ്ണ് മാഫിയ നീര്‍ത്തടം നികത്തുന്നതില്‍ പ്രതിഷേധം "
english_title: "Protest against land mafia filling watershed in Eravattur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79763/protest-against-land-mafia-filling-watershed-in-eravattur"
published_at: "2022-11-11T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e59304a1ce_OBIT_CARD_JPG.JPG"
keywords: []
---

# എരവട്ടൂരില്‍ മണ്ണ് മാഫിയ നീര്‍ത്തടം നികത്തുന്നതില്‍ പ്രതിഷേധം 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര പഞ്ചായത്തിലെ എരവട്ടൂര്‍ 19-ാം വാര്‍ഡിലെ നരിക്കിലാ പുഴക്ക് സമീപത്തെ ചേനായി റോഡ് ജംഗ്ഷനില്‍ തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തുന്നത് നാട്ടുകാര്‍ തടഞ്ഞു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര പഞ്ചായത്തിലെ എരവട്ടൂര്‍ 19-ാം വാര്‍ഡിലെ നരിക്കിലാ പുഴക്ക് സമീപത്തെ ചേനായി റോഡ് ജംഗ്ഷനില്‍ തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തുന്നത് നാട്ടുകാര്‍ തടഞ്ഞു.

ഇതിനെ തുടര്‍ന്ന് നാട്ടുകാരെ സ്ഥല ഉടമയും മണ്ണുമാഫിയയും ചേര്‍ന്ന് നാട്ടുകാരെ വഴിയില്‍ തടഞ്ഞ് വെച്ച് കൈയ്യേറ്റം ചെയ്തതായി പരാതി. പൊതുപ്രവര്‍ത്തകനായ പുതിയെടുത്ത് കണ്ടി സതീശനെ അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു.

ഇതിനെതിരെ നാട്ടുക്കാര്‍ പ്രതിഷേധിച്ചു. അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും, ഒരു കാരണവശാലും തണ്ണീര്‍തടങ്ങളില്‍ മണ്ണടിക്കുന്നത് അനുവദിക്കില്ലെന്നും ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.കെ.പ്രേമന്‍ അദ്ധ്യക്ഷത വഹിച്ച സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79763/protest-against-land-mafia-filling-watershed-in-eravattur)