---
title: "ജിവിഎച്ച്എസ്എസ് മേപ്പയ്യൂരിന് അഭിമാനനേട്ടമായി കലാചരിത്ര പഠനത്തിനൊരിടം "
english_title: "GVHSS Mepayyur is proud to be a place to study art history"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79773/gvhss-mepayyur-is-proud-to-be-a-place-to-study-art-history"
published_at: "2022-11-11T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e617cc8150_OBIT_CARD_JPG.JPG"
keywords: []
---

# ജിവിഎച്ച്എസ്എസ് മേപ്പയ്യൂരിന് അഭിമാനനേട്ടമായി കലാചരിത്ര പഠനത്തിനൊരിടം 

> **Lead Summary:** **മേപ്പയ്യൂര്‍: **ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ സര്‍ഗ്ഗ മുറ്റം കലാഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ രൂപം കൊണ്ട കലാചരിത്ര ചിത്രശാല പ്രശസ്ത ചിത്രകാരന്‍ മദനന്‍ നാടിന് സമര്‍പ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍: **ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ സര്‍ഗ്ഗ മുറ്റം കലാഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ രൂപം കൊണ്ട കലാചരിത്ര ചിത്രശാല പ്രശസ്ത ചിത്രകാരന്‍ മദനന്‍ നാടിന് സമര്‍പ്പിച്ചു.

ചടങ്ങ് കോഴിക്കോട് ഡിഡിഇ മനോജ് മണിയൂര്‍ ഉദ്ഘാടനം ചെയ്തു. പുതു തലമുറയുടെ ദൃശ്യ ബോധത്തിന് അവശ്യം വേണ്ട ആദിമ മനുഷ്യന്റെ ഗുഹാചിത്ര വായന തൊട്ട് ആധുനിക മനുഷ്യന്റെ പ്രതീകാത്മക ചിത്രവായനവരെയുള്ള ചിത്രങ്ങളാണ് 'ദ സ്‌പെയ്‌സ് ഓഫ് ആര്‍ട്'ല്‍ ഒരുക്കിയിരിക്കുന്നത്.

ചടങ്ങില്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെ.രാജീവന്‍ അധ്യക്ഷം വഹിച്ചു. പ്രശസ്ത കവിയും എഴുത്തുകാരനുമായ യു.കെ.രാഘവന്‍, അഡ്വ.കെ.ടി.ശ്രീനിവാസന്‍, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സന്തോഷ് സാദരം, ഹയര്‍ സെക്കന്ററി അധ്യാപകന്‍ എ.സുഭാഷ്‌കുമാര്‍, കെ.കെ.മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു.

ചിത്രകാരന്മായ ശ്രീജേഷ് കായണ്ണ, വി പിന്‍ലാല്‍ കൊഴുക്കല്ലൂര്‍, എസ്.ആര്‍ സുരേഷ് എന്നിവര്‍ വരച്ച ചിത്രങ്ങള്‍ ഹെഡ്മാസ്റ്റര്‍ക്ക് കൈമാറി. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ എം.ഷക്കീര്‍ സ്വാഗതം പറഞ്ഞു. കലാ ചരിത്ര ആര്‍ട്ട് ഗാലറിക്ക് നേതൃത്വം നല്‍കിയ സ്‌കൂള്‍ ചിത്രകലാ അധ്യാപകന്‍ റഹ്മാന്‍ കൊഴുക്കല്ലൂര്‍ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79773/gvhss-mepayyur-is-proud-to-be-a-place-to-study-art-history)