---
title: "കക്കയത്ത് കിണറിലകപ്പെട്ട ആടിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന "
english_title: "Perampra Fire Brigade rescues a goat that fell into a well in Kakkayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79783/perampra-fire-brigade-rescues-a-goat-that-fell-into-a-well-in-kakkayat"
published_at: "2022-11-11T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e6ca93e819_OBIT_CARD_JPG.JPG"
keywords: []
---

# കക്കയത്ത് കിണറിലകപ്പെട്ട ആടിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന 

> **Lead Summary:** ** പേരാമ്പ്ര: **കക്കയത്ത് കിണറിലകപ്പെട്ട ആടിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരകഷാസേന . ഇന്ന് ഉച്ചയ്ക്ക് മേയുന്നതിനിടയില്‍ കാഞ്ഞിരത്തിങ്കല്‍ ടോമിയുടെ ആള്‍മറയില്ലാത്തതും ഓക്‌സിജന്‍ ലഭ്യത കുറഞ്ഞതുമായ കിണറ്റില്‍ വീണ കോമച്ചന്‍കണ്ടി ഇസ്മയിലിന്റെ ആടിനെയാണ് പേരാമ്പ്ര അഗ്‌നിരകഷാസേന രക്ഷിച്ചത്.

## Article Content

** പേരാമ്പ്ര: **കക്കയത്ത് കിണറിലകപ്പെട്ട ആടിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരകഷാസേന . ഇന്ന് ഉച്ചയ്ക്ക് മേയുന്നതിനിടയില്‍ കാഞ്ഞിരത്തിങ്കല്‍ ടോമിയുടെ ആള്‍മറയില്ലാത്തതും ഓക്‌സിജന്‍ ലഭ്യത കുറഞ്ഞതുമായ കിണറ്റില്‍ വീണ കോമച്ചന്‍കണ്ടി ഇസ്മയിലിന്റെ ആടിനെയാണ് പേരാമ്പ്ര അഗ്‌നിരകഷാസേന രക്ഷിച്ചത്.

പേരാമ്പ്ര സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീശന്റെയും അസിഃസ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍ന്റെയും നേതൃത്ത്വത്തില്‍ ഫയര്‍&റെസ്‌ക്യൂ ഓഫീസ്സര്‍ എം മനോജ് കിണറ്റിലിറങ്ങി ആടിനെ രക്ഷപ്പെടുത്തി.

ഫയര്‍&റെസ്‌ക്യൂ ഓഫിസ്സര്‍മാരായ കെ.പി വിപിന്‍, എം.കെ ജിഷാദ്, ഇ.എം പ്രശാന്ത് എന്നിവര്‍ പങ്കാളികളായി. സേനയ്ക്ക് എല്ലാവിധ സഹകരണവും സഹായവും നല്‍കി സേനയില്‍ നിന്നും വിരമിച്ച കക്കയം നിവാസിയായ ടി.വി ബേബിയും ഉണ്ടായിരുന്നു..

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79783/perampra-fire-brigade-rescues-a-goat-that-fell-into-a-well-in-kakkayat)