---
title: "ലഹരിയോട് പേരാമ്പ്രേന്ന് പോകാമ്പറ; ഐക്യദാര്‍ഡ്യവുമായി മഹാരാജാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് "
english_title: "Don't give in to drunkenness; In solidarity with Maharaja's Institute of Medical Sciences"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79790/dont-give-in-to-drunkenness-in-solidarity-with-maharajas-institute-of-medical-sciences"
published_at: "2022-11-11T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e7ae02e606_OBIT_CARD_JPG.JPG"
keywords: []
---

# ലഹരിയോട് പേരാമ്പ്രേന്ന് പോകാമ്പറ; ഐക്യദാര്‍ഡ്യവുമായി മഹാരാജാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് 

> **Lead Summary:** **പേരാമ്പ്ര:** സമൂഹത്തില്‍ ലഹരി മാഫിയ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാരും സര്‍ക്കാരിതര സംവിധാനങ്ങളും എല്ലാവിധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കേരളത്തിലെ സര്‍വ്വവിധ ജനങ്ങളും കേരള ഗവണ്‍മെന്റ് നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവേണ്ടതു ണ്ട്.

## Article Content

**പേരാമ്പ്ര:** സമൂഹത്തില്‍ ലഹരി മാഫിയ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാരും സര്‍ക്കാരിതര സംവിധാനങ്ങളും എല്ലാവിധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കേരളത്തിലെ സര്‍വ്വവിധ ജനങ്ങളും കേരള ഗവണ്‍മെന്റ് നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവേണ്ടതു ണ്ട്.

അതിന്റെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ലഹരിയോട് പേരാമ്പ്രെന്ന് പോകാന്‍ പറ എന്ന പരിപാടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹാരാജാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളും.

ഇതിന്റെ ഭാഗമായി ഫുഡ് ഫെസ്റ്റിലൂടെ നടത്തിയ ലഹരി വിരുദ്ധ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം വിനോദ് തിരുവോത്ത് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.

ജോയിന്റ് ആര്‍ടിഒ പി.പി. രാജന്‍, മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഡയറക്ടര്‍ എം.കെ ബിജിത്ത് എന്നിവര്‍ സംസാരിച്ചു. രമേഷ് പുറമേരി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79790/dont-give-in-to-drunkenness-in-solidarity-with-maharajas-institute-of-medical-sciences)