---
title: "ദയ പെയിന്‍ ആന്റ് പാലിയേറ്റീവ് മെഡിക്കല്‍ ക്യാമ്പ് പേരാമ്പ്ര ചേര്‍മല സാമ്പവ കോളനിയില്‍ "
english_title: "Daya Pain and Palliative Medical Camp at Perampra Chermala Sambava Colony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79925/daya-pain-and-palliative-medical-camp-at-perampra-chermala-sambava-colony"
published_at: "2022-11-12T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f987cea909_OBIT_CARD_JPG.JPG"
keywords: []
---

# ദയ പെയിന്‍ ആന്റ് പാലിയേറ്റീവ് മെഡിക്കല്‍ ക്യാമ്പ് പേരാമ്പ്ര ചേര്‍മല സാമ്പവ കോളനിയില്‍ 

> **Lead Summary:** **പേരാമ്പ്ര: **ദയ പെയിന്‍ ആന്റ് പാലിയേറ്റീവ് മാസം തോറും രണ്ടാം ശനിയാഴ്ചയില്‍ പേരാമ്പ്ര ചേര്‍മല കോളനിയില്‍ നടത്തിവരുന്ന 4ാമത് മെഡിക്കല്‍ ക്യാമ്പു ഇന്ന് രാവിലെ 9 മണി മുതല്‍ 1 മണി വരെ നടന്നു.

## Article Content

**പേരാമ്പ്ര: **ദയ പെയിന്‍ ആന്റ് പാലിയേറ്റീവ് മാസം തോറും രണ്ടാം ശനിയാഴ്ചയില്‍ പേരാമ്പ്ര ചേര്‍മല കോളനിയില്‍ നടത്തിവരുന്ന 4ാമത് മെഡിക്കല്‍ ക്യാമ്പു ഇന്ന് രാവിലെ 9 മണി മുതല്‍ 1 മണി വരെ നടന്നു.

ഷുഗര്‍, പ്രഷര്‍ പരിശോധന, കണ്ണ് പരിശോധന, മറ്റ് പൊതു അസുഖങ്ങള്‍ തുടങ്ങിയവയായിരുന്ന്ു ക്യാപ്നില്‍ പരിശോധന നടത്തിയത്. രോഗനിര്‍ണ്ണയത്തിനനുസരിച്ച് ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ സൗജന്യമായി നല്‍കി.

32 കുടുംബങ്ങളില്‍ നിന്നായി 40 രോഗികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഡോക്ടര്‍ അര്‍ജുന്‍, സിസ്റ്റര്‍മാരായ മേരിക്കുട്ടി, അശ്വതി എന്നിവരും മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി സൂര്യയും രോഗി പരിചരണത്തില്‍ പങ്കാളികളായി.

ദയ സെക്രട്ടറി എന്‍.കെ.മജീദ്, വി.സി നമ്പ്യാര്‍, മമ്മി പന്തിരിക്കര, ഷാഫി, ഷംസു, ബലരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79925/daya-pain-and-palliative-medical-camp-at-perampra-chermala-sambava-colony)