---
title: "ചെമ്പനോട അമ്യാമണ്ണ് - വണ്ണാത്തിച്ചിറ റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി "
english_title: "Chembanoda Amyamann - Vannathichira road has been opened for public"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79952/chembanoda-amyamann-vannathichira-road-has-been-opened-for-public"
published_at: "2022-11-12T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636fb8205ee2e_OBIT_CARD_JPG.JPG"
keywords: []
---

# ചെമ്പനോട അമ്യാമണ്ണ് - വണ്ണാത്തിച്ചിറ റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി 

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മിച്ച റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. ചെമ്പനോട അമ്യാമണ്ണ് - വണ്ണാത്തിച്ചിറ റോഡ് ആണ് പണി പൂര്‍ത്തീകരിച്ചു ഉദ്ഘാടനം ചെയ്തത്.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മിച്ച റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. ചെമ്പനോട അമ്യാമണ്ണ് - വണ്ണാത്തിച്ചിറ റോഡ് ആണ് പണി പൂര്‍ത്തീകരിച്ചു ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് അംഗം ജോസ്‌കുട്ടി അധ്യക്ഷത വഹിച്ചു.

സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു വത്സന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.സി സുരാജന്‍, സാബു മലയാറ്റൂര്‍, ഫ്രാന്‍സീസ് കിഴക്കക്കാട്ട്, മാത്യു വാഴേംപ്ലാക്കല്‍, ടോമി ചേനംകുളം, സന്തോഷ് പന്തപ്ലാക്കല്‍, രേഖ കാക്കനാട്ട് കുന്നേല്‍, ബീന സാബു, ഷാജു ഇലന്തൂര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79952/chembanoda-amyamann-vannathichira-road-has-been-opened-for-public)