---
title: "ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി ജനകീയ കൂട്ടായ്മയുടെ മനുഷ്യച്ചങ്ങല "
english_title: "Human chain of public association with awareness against drug addiction"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79963/human-chain-of-public-association-with-awareness-against-drug-addiction"
published_at: "2022-11-12T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636fc9285ad78_OBIT_CARD_JPG.JPG"
keywords: []
---

# ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി ജനകീയ കൂട്ടായ്മയുടെ മനുഷ്യച്ചങ്ങല 

> **Lead Summary:** **പേരാമ്പ്ര: **കൈതക്കല്‍ കേരള സമൂഹത്തെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കൗമാരക്കാരിലും യുവാക്കളിലും ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 'വിടരും മുന്‍പേ വാടാതിരിക്കാന്‍' ലഹരിക്കെതിരെ നൊച്ചാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 5,6 വാര്‍ഡുകളിലെ ജനകീയ കൂട്ടായ്മയുടെ മനുഷ്യച്ചങ്ങല കൈതക്കലില്‍ നടന്നു.

## Article Content

**പേരാമ്പ്ര: **കൈതക്കല്‍ കേരള സമൂഹത്തെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കൗമാരക്കാരിലും യുവാക്കളിലും ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 'വിടരും മുന്‍പേ വാടാതിരിക്കാന്‍' ലഹരിക്കെതിരെ നൊച്ചാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 5,6 വാര്‍ഡുകളിലെ ജനകീയ കൂട്ടായ്മയുടെ മനുഷ്യച്ചങ്ങല കൈതക്കലില്‍ നടന്നു.

എക്‌സെസ് ഇന്‍സ്പക്ടര്‍ സി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ആറാം വാര്‍ഡ് മെമ്പര്‍ ശോഭന വൈശാഖ് അധ്യക്ഷത വഹിച്ചു. കെ.കെ മൂസ പ്രതിഞ്ജ ചെല്ലിക്കൊടുത്തു.

അഞ്ചാം വാര്‍ഡ് മെമ്പര്‍ സിന്ധു, കെ.കെ രാജന്‍, ടി. സന്തോഷ്, ഇ.ടി സോമന്‍, ബാലന്‍ കുളങ്ങര, സുഭാഷ് എന്നിവര്‍ സംസാരിച്ചു. രണ്ടു വാര്‍ഡുകളില്‍ നിന്നും ഒട്ടേറെ സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും ചങ്ങലയില്‍ കണ്ണികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79963/human-chain-of-public-association-with-awareness-against-drug-addiction)