---
title: "പുതിയ സൃഷ്ടികളുമായി കലാകാരന്‍മാര്‍; ദ്വിദിന ചിത്രകല ക്യാമ്പിന് നരിനടയില്‍ തുടക്കമായി "
english_title: "Artists with new creations; A two-day painting camp has started at Narinada"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/79968/artists-with-new-creations-a-two-day-painting-camp-has-started-at-narinada"
published_at: "2022-11-12T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636fcfd6a7247_OBIT_CARD_JPG.JPG"
keywords: []
---

# പുതിയ സൃഷ്ടികളുമായി കലാകാരന്‍മാര്‍; ദ്വിദിന ചിത്രകല ക്യാമ്പിന് നരിനടയില്‍ തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയിലെ ചിത്രകാരന്‍മാരുടെ കൂട്ടായ്മയായ ക്യാമ്പിന്റെ ആഭിമുഖത്തില്‍ ദ്വിദിന ചിത്രകല ക്യാമ്പ് ആരംഭിച്ചു. ചക്കിട്ടപാറ നരിനട റിവേര റിസോട്ടിലാണ് ക്യാമ്പ് നടക്കുന്നത്. ദി ക്യാമ്പിലെ 22 ചിത്രകാരന്മാരാണ് രണ്ട് ദിവസമായി നടക്കുന്ന ക്യാമ്പില്‍ ചിത്രരചന നടത്തുന്നത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയിലെ ചിത്രകാരന്‍മാരുടെ കൂട്ടായ്മയായ ക്യാമ്പിന്റെ ആഭിമുഖത്തില്‍ ദ്വിദിന ചിത്രകല ക്യാമ്പ് ആരംഭിച്ചു. ചക്കിട്ടപാറ നരിനട റിവേര റിസോട്ടിലാണ് ക്യാമ്പ് നടക്കുന്നത്. ദി ക്യാമ്പിലെ 22 ചിത്രകാരന്മാരാണ് രണ്ട് ദിവസമായി നടക്കുന്ന ക്യാമ്പില്‍ ചിത്രരചന നടത്തുന്നത്.

ക്യാമ്പിന്റെ ഉദ്ഘാടനം ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വഹിച്ചു. ദിക്യാമ്പ് പ്രസിഡണ്ട് സി.കെ. കുമാരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജ ശശി ക്യാമ്പ് അംഗങ്ങള്‍ക്കുള്ള ക്യാന്‍വാസും, ഗ്രാമ പഞ്ചായത്തംഗം ബിന്ദു സജി ബാഡ്ജും കൈമാറി.

ചടങ്ങില്‍ സെക്രട്ടറി കരുണാകരന്‍ പേരാമ്പ്ര, വിനോദ് കൊഴക്കോടന്‍, രമേശ് കോവുമ്മല്‍, ദിദീഷ് മലയില്‍, വി.വി കുഞ്ഞിക്കണ്ണന്‍, ജോഷി പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് കോര്‍ഡിനേറ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സുരേഷ് കനവ് നന്ദിയും പറഞ്ഞു.

കെ.സി.രാജീവന്‍ നേതൃത്വം നല്‍കുന്ന ക്യാമ്പില്‍ കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ചിത്രകാരന്മാരായ ബാബു പുറ്റം പൊയില്‍, വി.വി. ബാബു, ആര്‍.ബാലകൃഷ്ണന്‍, ബഷീര്‍ ചിത്രകൂടം, ദീപേഷ് സ്മൃതി, ദേവരാജ് കന്നാട്ടി, ദിനേശ് നക്ഷത്ര, ജോഷി പേരാമ്പ്ര, കരുണാകരന്‍ പേരാമ്പ്ര, സി.കെ. കുമാരന്‍, കുഞ്ഞബ്ദുള്ള തച്ചോളി, ലിതേഷ് കരുണാകരന്‍, നിതേഷ് തെക്കേലത്ത്, രമേശ് കോവുമ്മല്‍, രജ്ഞിത്ത് പട്ടാണിപ്പാറ, സചിത്രന്‍ പേരാമ്പ്ര, പി.സി. സുനീഷ്, സുരേഷ് കനവ്, സുരേഷ് പിക്‌സല്‍, വിശ്വന്‍ ചന്ദന തുടങ്ങിയവരുടെ സൃഷ്ടികള്‍ പിറവിയെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/79968/artists-with-new-creations-a-two-day-painting-camp-has-started-at-narinada)