---
title: "ഓവുചാല്‍ നിര്‍മ്മിച്ചില്ല; പുറായില്‍ മുക്ക്-കേളോത്ത് താഴെ റോഡില്‍ വെള്ളക്കെട്ട് പതിവാകുന്നു "
english_title: "Ouvuchal was not built; Waterlogging is common on the road below Muk-Kelot in Pura"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80094/ouvuchal-was-not-built-waterlogging-is-common-on-the-road-below-muk-kelot-in-pura"
published_at: "2022-11-13T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63710400e8742_OBIT_CARD_JPG.JPG"
keywords: []
---

# ഓവുചാല്‍ നിര്‍മ്മിച്ചില്ല; പുറായില്‍ മുക്ക്-കേളോത്ത് താഴെ റോഡില്‍ വെള്ളക്കെട്ട് പതിവാകുന്നു 

> **Lead Summary:** **കൂട്ടാലിട**: കോട്ടൂര്‍ പഞ്ചായത്തിലെ പത്തൊന്‍മ്പതാം വാര്‍ഡിലെ പുറായില്‍ മുക്ക് - കേളോത്ത് താഴെ റോഡിന് ഓവുചാല്‍ ഇല്ലാത്തത് കാരണം ഒരു മഴ പെയ്താല്‍ റോഡില്‍ വെള്ളകെട്ടാണ്. റോഡിലെ വെള്ളകെട്ട് കാരണം പല ഭാഗങ്ങളിലും റോഡ് പൊട്ടിപൊളിഞ്ഞിട്ടുണ്ട്.

## Article Content

**കൂട്ടാലിട**: കോട്ടൂര്‍ പഞ്ചായത്തിലെ പത്തൊന്‍മ്പതാം വാര്‍ഡിലെ പുറായില്‍ മുക്ക് - കേളോത്ത് താഴെ റോഡിന് ഓവുചാല്‍ ഇല്ലാത്തത് കാരണം ഒരു മഴ പെയ്താല്‍ റോഡില്‍ വെള്ളകെട്ടാണ്. റോഡിലെ വെള്ളകെട്ട് കാരണം പല ഭാഗങ്ങളിലും റോഡ് പൊട്ടിപൊളിഞ്ഞിട്ടുണ്ട്.

വളയം കണ്ടിമുക്കില്‍ വെള്ളക്കെട്ട് കാരണം സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ ഏറെ പ്രയാസമനുഭവിക്കുകയാണ്. റോഡ് ഓവുചാല്‍ നിര്‍മ്മിച്ച് ടീ റാറിങ്ങ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് പെരവച്ചേരി ചേര്‍ന്ന ഗ്രാമിക സ്വയം സഹായ സംഘത്തിന്റെ യോഗം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80094/ouvuchal-was-not-built-waterlogging-is-common-on-the-road-below-muk-kelot-in-pura)