---
title: "ജനശ്രദ്ധ നേടി ലഹരി വിരുദ്ധ സന്ദേശ യാത്രയും ഫ്‌ളാഷ് മൊബും"
english_title: "Anti-drug message trip and flash mob gained public attention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80098/anti-drug-message-trip-and-flash-mob-gained-public-attention"
published_at: "2022-11-13T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6371086f38a02_OBIT_CARD_JPG.JPG"
keywords: []
---

# ജനശ്രദ്ധ നേടി ലഹരി വിരുദ്ധ സന്ദേശ യാത്രയും ഫ്‌ളാഷ് മൊബും

> **Lead Summary:** ** ചെറുവണ്ണൂര്‍: **ആവള കുട്ടോത്ത് ജിഎച്ച്എസ്എസ് എന്‍എസഎസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഫ്‌ളാഗ് ഓഫ് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പി പ്രവിത നിര്‍വ്വഹിച്ചു.

## Article Content

** ചെറുവണ്ണൂര്‍: **ആവള കുട്ടോത്ത് ജിഎച്ച്എസ്എസ് എന്‍എസഎസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഫ്‌ളാഗ് ഓഫ് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പി പ്രവിത നിര്‍വ്വഹിച്ചു.

ആവള സ്‌കൂളില്‍ നിന്നാരംഭിച്ച യാത്ര ആവള ടൗണില്‍ ഫ്‌ളാഷ് മൊബും ലഘു നാടകവും അവതരിപ്പിച്ചു കൊണ്ട് ലഹരി വിരുദ്ധ സന്ദേശം ജനങ്ങളില്‍ എത്തിച്ചു. തുടര്‍ന്ന് പള്ളിയത്ത് ടൗണിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

സമാപന സമ്മേളനം വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നെയ്മ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ വി.പി ഉണ്ണികൃഷ്ണന്‍, പിടിഎ പ്രസിഡണ്ട് ആംസിസ് മുഹമ്മദ്, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീജിത്ത്, ഒ. മമ്മു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വളണ്ടിയര്‍ ലീഡര്‍ ഹരിപ്രസാദ് ചടങ്ങിന് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80098/anti-drug-message-trip-and-flash-mob-gained-public-attention)