---
title: "ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി "
english_title: "Nochad Gram Panchayat Bharana Samiti has broken the human chain against intoxication"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80102/nochad-gram-panchayat-bharana-samiti-has-broken-the-human-chain-against-intoxication"
published_at: "2022-11-13T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63710be490b44_OBIT_CARD_JPG.JPG"
keywords: []
---

# ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ പതിനേഴ് വാര്‍ഡുകളിലും ബഹുജനങ്ങളെ അണിനിരത്തി മനുഷ്യച്ചങ്ങല തീര്‍ത്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, യുവജന -വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ പതിനേഴ് വാര്‍ഡുകളിലും ബഹുജനങ്ങളെ അണിനിരത്തി മനുഷ്യച്ചങ്ങല തീര്‍ത്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, യുവജന -വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എട്ട്, പതിനൊന്ന് വാര്‍ഡുകളുടെ പരിപാടി ചാലിക്കര അങ്ങാടിയില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് മെംബര്‍ ലിമ പാലയാട്ട് അധ്യക്ഷയായി. പതിനൊന്നാം വാര്‍ഡ് മെംബര്‍ കെ. മധുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ടി.കെ ഇബ്രാഹിം, സി. ബാലന്‍, പി.എം പ്രകാശന്‍, സജീവന്‍ കൊയിലോത്ത്, കെ.പി ആലിക്കുട്ടി, എസ്.കെ. അസ്സയിനാര്‍, കെ.അബ്ദുള്‍ ഹമീദ്, ചാലിക്കര രാധാകൃഷ്ണന്‍ , ഇ.ടി ഹമീദ്, പി.വിജയന്‍ എന്നിവര്‍ സംസാരിച്ചു. പി.സുരാജ്, സി അബദുറഹിമാന്‍, കെ.ശശി, പി.കെ ഇബ്രായി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80102/nochad-gram-panchayat-bharana-samiti-has-broken-the-human-chain-against-intoxication)