---
title: "പേരാമ്പ്ര സബ് ജില്ലാ മേളകളില്‍ മികച്ച വിജയം: വിജയഘോഷയാത്ര സംഘടിപ്പിച്ച് വാല്യക്കോട് എ.യു.പി "
english_title: "Great success in Perampra sub-district fairs: Valyakode A.U.P organized a victory procession"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80253/great-success-in-perampra-sub-district-fairs-valyakode-aup-organized-a-victory-procession"
published_at: "2022-11-14T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6372494e5ec2c_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര സബ് ജില്ലാ മേളകളില്‍ മികച്ച വിജയം: വിജയഘോഷയാത്ര സംഘടിപ്പിച്ച് വാല്യക്കോട് എ.യു.പി 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര സബ് ജില്ലാ മേളകളില്‍ മികച്ച വിജയവുമായി വാല്യക്കോട് എ.യു.പി സ്‌കൂള്‍. കൂരാച്ചുണ്ട് വെച്ചു നടന്ന സബ് ജില്ലാ കലാമേളയില്‍ യു.പി വിഭാഗം റണ്ണറപ്പും സംസ്‌കൃതോത്സവത്തില്‍ റണ്ണറപ്പും കരസ്ഥമാക്കി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര സബ് ജില്ലാ മേളകളില്‍ മികച്ച വിജയവുമായി വാല്യക്കോട് എ.യു.പി സ്‌കൂള്‍. കൂരാച്ചുണ്ട് വെച്ചു നടന്ന സബ് ജില്ലാ കലാമേളയില്‍ യു.പി വിഭാഗം റണ്ണറപ്പും സംസ്‌കൃതോത്സവത്തില്‍ റണ്ണറപ്പും കരസ്ഥമാക്കി.

കൂടാതെ കഴിഞ്ഞ പേരാമ്പ്ര ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേള, ഐ.ടി മേളകളില്‍ മികവാര്‍ന്ന വിജയവും കരസ്ഥമാക്കിയിട്ടുണ്ട്.

സാമൂഹ്യ ശാസ്ത്രമേള യു.പി വിഭാഗം റണ്ണറപ്പ്, എല്‍പി വിഭാഗം റണ്ണറപ്പ്, ശാസ്ത്രമേള എല്‍പി വിഭാഗം റണ്ണറപ്പ്, ഗണിത ശാസ്ത്രമേള യു.പി റണ്ണറപ്പ്, ഗണിത ശാസ്ത്രമേള എല്‍.പി റണ്ണറപ്പ്, ഐ.ടി മേളയില്‍ ഡിജിറ്റല്‍ വെയിറ്റിംഗ് ഒന്നാം സ്ഥാനം, പ്രവൃത്തി പരിചയമേള യു.പി മൂന്നാം സ്ഥാനം എന്നിവ നേടി മികവാര്‍ന്ന വിജയവും കരസ്ഥമാക്കി.

വിജയികളെ ആനയിച്ചുകൊണ്ട് കൊണ്ട് ഘോഷയാത്രയും സംഘടിപ്പിച്ചു. എ.കെ സുബൈദ, കെ ഷീബ, ടി.പി സുനില്‍, ഷീജ പുതുക്കുടി, ടി.കെ അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80253/great-success-in-perampra-sub-district-fairs-valyakode-aup-organized-a-victory-procession)