---
title: "ലോക പ്രമേഹ ദിനം: മെഡിക്കല്‍ ക്യാമ്പുമായി ബീ പോസിറ്റീവ് ബ്ലഡ് ഡോണേഷന്‍ ഗ്രൂപ്പ് കേരള "
english_title: "World Diabetes Day: Bee Positive Blood Donation Group Kerala with Medical Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80263/world-diabetes-day-bee-positive-blood-donation-group-kerala-with-medical-camp"
published_at: "2022-11-14T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6372535969fe2_OBIT_CARD_JPG.JPG"
keywords: []
---

# ലോക പ്രമേഹ ദിനം: മെഡിക്കല്‍ ക്യാമ്പുമായി ബീ പോസിറ്റീവ് ബ്ലഡ് ഡോണേഷന്‍ ഗ്രൂപ്പ് കേരള 

> **Lead Summary:** ** പേരാമ്പ്ര: **ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ബീ പോസിറ്റീവ് ബ്ലഡ് ഡോണേഷന്‍ ഗ്രൂപ്പ് കേരള മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര കൈലാസ് മെഡിക്കല്‍സ് പരിസരത്തു വെച്ച് സംഘടിപ്പിച്ച ക്യാമ്പില്‍ സൗജന്യമായി പ്രമേഹ രോഗ നിര്‍ണ്ണയ പരിശോധന, സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയം, രക്തസമ്മര്‍ദ്ധ പരിശോദന എന്നിവ ഉണ്ടായിരുന്നു.

## Article Content

** പേരാമ്പ്ര: **ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ബീ പോസിറ്റീവ് ബ്ലഡ് ഡോണേഷന്‍ ഗ്രൂപ്പ് കേരള മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര കൈലാസ് മെഡിക്കല്‍സ് പരിസരത്തു വെച്ച് സംഘടിപ്പിച്ച ക്യാമ്പില്‍ സൗജന്യമായി പ്രമേഹ രോഗ നിര്‍ണ്ണയ പരിശോധന, സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയം, രക്തസമ്മര്‍ദ്ധ പരിശോദന എന്നിവ ഉണ്ടായിരുന്നു.

ക്യാമ്പില്‍ 350ഓളം പേര്‍ പങ്കെടുത്തു. ജന.സെക്രട്ടറി എ.ടി പ്രഭീഷ്, പി.ആര്‍.ഓ സജിന്‍ എസ് കെ, ട്രഷറര്‍ വൈശാഖ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രവര്‍ത്തകരായ കൈലാസ് ഗിരി, വിഷ്ണു പ്രസാദ്, ശിവകൃഷ്ണ, ഷൈജു മാത്യു, വൈഷ്ണ, വൈശാഖ് പി, കൃഷ്‌ണേന്ദു, ആതിര, ഷോണിമ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80263/world-diabetes-day-bee-positive-blood-donation-group-kerala-with-medical-camp)