---
title: "ഗള്‍ഫില്‍ നിര്യാതനായ ചക്കിട്ടപാറ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും "
english_title: "The body of a native of Chakkittapara, who died in the Gulf, will be brought home tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80408/the-body-of-a-native-of-chakkittapara-who-died-in-the-gulf-will-be-brought-home-tomorrow"
published_at: "2022-11-15T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63739e4786502_OBIT_CARD_JPG.JPG"
keywords: []
---

# ഗള്‍ഫില്‍ നിര്യാതനായ ചക്കിട്ടപാറ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും 

> **Lead Summary:** **ചക്കിട്ടപാറ: **ഒക്ടോബര്‍ 28 ന് ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ നിര്യാതനായ ചക്കിട്ടപാറ പടിയറ കുരുവിള (ജോയി - 52) യുടെ മൃതദേഹം നാളെ രാവിലെ പത്തോടെ വീട്ടിലെത്തിക്കും.

## Article Content

**ചക്കിട്ടപാറ: **ഒക്ടോബര്‍ 28 ന് ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ നിര്യാതനായ ചക്കിട്ടപാറ പടിയറ കുരുവിള (ജോയി - 52) യുടെ മൃതദേഹം നാളെ രാവിലെ പത്തോടെ വീട്ടിലെത്തിക്കും.

വസതിയിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കു ശേഷം പതിനൊന്നരയോടെ ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. പിതാവ്: പരേതനായ പടിയറ വര്‍ഗീസ്. മാതാവ്: മേരി. ഭാര്യ: മിനി (വിലങ്ങാട് വലിയ വീട്ടില്‍ കുടുംബാംഗം).

മക്കള്‍: അയന (വിദ്യാര്‍ത്ഥിനി കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജ്), സയന(വിദ്യാര്‍ത്ഥിനി കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), തെരേസ, ജോര്‍ജ് (ഇരുവരും ചക്കിട്ടപാറ സെന്റ് ആന്റണീസ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ഷാജു ( ചെമ്പനോട), ജെസി (കോഴിക്കോട്), പരേതരായ മേഴ്‌സി, സജി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80408/the-body-of-a-native-of-chakkittapara-who-died-in-the-gulf-will-be-brought-home-tomorrow)