---
title: "വിവിധ മേളകളില്‍ ഓവറോള്‍ കിരീടം: ഘോഷയാത്ര സംഘടിപ്പിച്ച് നൊച്ചാട് സ്‌കൂള്‍ "
english_title: "Overall crown in various fairs: Nochad School organized the procession"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80424/overall-crown-in-various-fairs-nochad-school-organized-the-procession"
published_at: "2022-11-15T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6373ade062168_OBIT_CARD_JPG.JPG"
keywords: []
---

# വിവിധ മേളകളില്‍ ഓവറോള്‍ കിരീടം: ഘോഷയാത്ര സംഘടിപ്പിച്ച് നൊച്ചാട് സ്‌കൂള്‍ 

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര സബ് ജില്ലാ സ്‌കൂള്‍ കലോത്സവങ്ങളില്‍ ഓവറോള്‍ കിരീടം സ്വന്തമാക്കിയ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഘോഷയാത്ര സംഘടിപ്പിച്ചു. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം, അറബിക് കലോത്സവം ഒന്നാം സ്ഥാനം, സംസ്‌കൃതോത്സവം രണ്ടാം സ്ഥാനം, ഹയര്‍ സെക്കണ്ടറി വിഭാഗം രണ്ടാം സ്ഥാനം എന്നീ ട്രോഫികള്‍ കരസ്ഥമാക്കിയാണ് നൊച്ചാട് സ്‌കൂള്‍ മികച്ച നേട്ടം കൈവരിച്ചത്.

## Article Content

പേരാമ്പ്ര: പേരാമ്പ്ര സബ് ജില്ലാ സ്‌കൂള്‍ കലോത്സവങ്ങളില്‍ ഓവറോള്‍ കിരീടം സ്വന്തമാക്കിയ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഘോഷയാത്ര സംഘടിപ്പിച്ചു. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം, അറബിക് കലോത്സവം ഒന്നാം സ്ഥാനം, സംസ്‌കൃതോത്സവം രണ്ടാം സ്ഥാനം, ഹയര്‍ സെക്കണ്ടറി വിഭാഗം രണ്ടാം സ്ഥാനം എന്നീ ട്രോഫികള്‍ കരസ്ഥമാക്കിയാണ് നൊച്ചാട് സ്‌കൂള്‍ മികച്ച നേട്ടം കൈവരിച്ചത്.

ഹെഡ്മാസ്റ്റര്‍ പി.പി.അബ്ദുറഹ്മാന്‍, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് എം.ബിന്ദു, സ്റ്റാഫ് സെക്രട്ടറി സി.നസീറ, കെ.ഷാഹിന്‍, ആര്‍.കാസിം, പി.പി.റഷീദ്, പി.എം.ബഷീര്‍, കെ.ബബീഷ്, കെ.രഹനേഷ്, പി.പി.ബാബു, കെ.പി. ചിത്ര, എസ്.കെ ആഷിമ, കെ.സി.എം.നാസര്‍, പി.ബിന്‍സിന്‍, സി. ഹൈറുന്നിസ, നസീര്‍ നൊച്ചാട് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80424/overall-crown-in-various-fairs-nochad-school-organized-the-procession)