---
title: "അധ്യാപകനെ സസ്‌പെന്റ് ചെയ്ത നടപടിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്സ് "
english_title: "Congress protested the suspension of the teacher"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80448/congress-protested-the-suspension-of-the-teacher"
published_at: "2022-11-15T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6373cdff9219b_OBIT_CARD_JPG.JPG"
keywords: []
---

# അധ്യാപകനെ സസ്‌പെന്റ് ചെയ്ത നടപടിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്സ് 

> **Lead Summary:** ** പേരാമ്പ്ര: **അധ്യാപകനെ സസ്‌പെന്റ് ചെയ്ത നടപടിയില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്ക് വിമാനത്തില്‍ കരിങ്കൊടി കാണിച്ച സംഭവവുമായി ബന്ധപ്പെട്ട് നൊച്ചാട് എഎല്‍പി സ്‌കൂളിലെ അധ്യാപകന്‍ സി.കെ അജീഷിനെ സ്‌ക്കൂളില്‍ നിന്നും 15 ദിവസത്തേയ്ക്ക് സസ്‌പെന്റ് ചെയ്തിരുന്നു.

## Article Content

** പേരാമ്പ്ര: **അധ്യാപകനെ സസ്‌പെന്റ് ചെയ്ത നടപടിയില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്ക് വിമാനത്തില്‍ കരിങ്കൊടി കാണിച്ച സംഭവവുമായി ബന്ധപ്പെട്ട് നൊച്ചാട് എഎല്‍പി സ്‌കൂളിലെ അധ്യാപകന്‍ സി.കെ അജീഷിനെ സ്‌ക്കൂളില്‍ നിന്നും 15 ദിവസത്തേയ്ക്ക് സസ്‌പെന്റ് ചെയ്തിരുന്നു.

ഇതിനെതിരെയാണ് കോണ്‍ഗ്രസ്സ് പ്രതിഷേധവുമായ് രംഗത്തെത്തിയത്. സിപിഎമ്മില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ അജീഷിനെ കള്ളക്കേസ്സില്‍ കുടുക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ പേരാമ്പ്ര എംഎല്‍എയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.

സിപിഎമ്മില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസിലേക്കുള്ള അജീഷിന്റെ വരവോടെ നൊച്ചാട് മേഘലയില്‍ നിന്നും നിരവധി സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

ഇത് പാര്‍ട്ടിയുടെ സാധീന മേഘലയില്‍ വലിയ തിരിച്ചടിക്ക് കാരണമായപ്പോയെന്നും ഇതിനെതിരെയാണ് അജീഷിനെ നിരന്തരം കേസ്സില്‍ കുടുക്കാനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനത്തിന് സിപിഎം നേതാക്കള്‍ ശ്രമിച്ചതെന്നും കോണ്‍ഗ്രസ്സ് ആരോപിച്ചു.

ആ സന്ദര്‍ഭത്തിലായിരുന്നു സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ പേരില്‍ പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്.

ആ പ്രതിഷേധത്തില്‍ അജീഷ് പ്രതിയാണെന്ന എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി സ്‌ക്കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ വിദ്യഭ്യാസ അധികാരികള്‍ മാനേജര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

നിയമപരമായി അതിന് സാധ്യതയില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ മാനേജര്‍ അതിന് തയ്യാറായിരുന്നില്ല. എന്നാല്‍ എംഎല്‍എയുടെയും ഭരണകക്ഷിയുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍ പേരാമ്പ്ര എഇഒ അധ്യാപകനെതിരെ നടപടിയെടുക്കുകയായിരുന്നു.

ജനാധിപത്യ രീതിയില്‍ രാഷ്ട്രീയം പ്രവര്‍ത്തനവും സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും എന്നും അദ്ദേഹം മുന്നില്‍ തന്നെ ഉണ്ടാകുമെന്നും ഇതുപോലെയുള്ള നെറികെട്ട പ്രതികാര നടപടികള്‍ കൊണ്ട് അജീഷിന്റെ രാഷ്ടീയ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി മുന്നറിയിപ്പ് നല്‍കി.

ഇതിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുകയും ശക്തമായ പ്രക്ഷോഭ പരിപാടിയ്ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു.

യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി.എം പ്രകാശന്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.മധു കൃഷ്ണന്‍, ഒ.എം രാജന്‍, വി.വി ദിനേശന്‍, റഫീക്ക് കല്ലോത്ത്, ഷിജു കെ ദാസ്, ഇ.ടി ഹമീദ്, രാജന്‍ കണ്ടോത്ത്, കെ.സി ഗോപാലന്‍, പനോട്ട് അബൂബക്കര്‍, പി.കെ മോഹനന്‍, കുഞ്ഞബ്ദുള്ള വാളൂര്‍, പി.അനില്‍കുമാര്‍, മിന കുഞ്ഞമ്മദ്, ആര്‍.പി രവീന്ദ്രന്‍, ഗീത കല്ലായി, കെ. സുമതി എന്നിവര്‍ പ്രതിഷേധിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80448/congress-protested-the-suspension-of-the-teacher)