---
title: "അംഗന്‍വാടിയ്ക്കരികെ മാലിന്യം തള്ളി സാമൂഹികദ്രോഹികള്‍ "
english_title: "Social miscreants throw garbage near Anganwadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80617/social-miscreants-throw-garbage-near-anganwadi"
published_at: "2022-11-16T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374f67173e91_OBIT_CARD_JPG.JPG"
keywords: []
---

# അംഗന്‍വാടിയ്ക്കരികെ മാലിന്യം തള്ളി സാമൂഹികദ്രോഹികള്‍ 

> **Lead Summary:** **പേരാമ്പ്ര:** കൈതക്കല്‍ പുറ്റാട് അംഗന്‍വാടിയ്ക്കരികെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളി. ഇരുപതോളം കുട്ടികളുള്ള അംഗവാടിയും പതിനഞ്ചില്‍പരം വീടുകളുള്ള കോളനിയും സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്താണ് ബുധനാഴ്ച പുലര്‍ച്ചെ മാലിന്യം തള്ളിയത്.

## Article Content

**പേരാമ്പ്ര:** കൈതക്കല്‍ പുറ്റാട് അംഗന്‍വാടിയ്ക്കരികെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളി. ഇരുപതോളം കുട്ടികളുള്ള അംഗവാടിയും പതിനഞ്ചില്‍പരം വീടുകളുള്ള കോളനിയും സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്താണ് ബുധനാഴ്ച പുലര്‍ച്ചെ മാലിന്യം തള്ളിയത്.

പ്രദേശത്ത് ദുര്‍ഗന്ധം പരന്നത് നാട്ടുകാരെ വലിയ ദുരിതത്തിലാക്കി. ഇവിടെ ആദ്യമായിട്ടാണ് മാലിന്യം തള്ളുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജെഎച്ച്‌ഐ ഹമീദ്, പഞ്ചായത്ത് സെക്രട്ടറി അനിഷ്, വാര്‍ഡ് മെമ്പര്‍ ശോഭന വൈശാഖ് എന്നിവര്‍ സ്ഥലത്തെത്തുകയും നാട്ടുകാരും ചേര്‍ന്ന് അണുനാശിനി വിതറി.

നൊച്ചാട്ടിന്റെ പല ഭാഗങ്ങളിലും രാത്രിയുടെ മറവില്‍ മാലിന്യം തള്ളുന്നത് സമീപകാലത്തായി വര്‍ധിച്ചിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80617/social-miscreants-throw-garbage-near-anganwadi)