---
title: "എം എസ് എഫ് എടവരാട് ശാഖ ബാല കേരളം ചങ്ങാതി കൂട്ടം പരിപാടി "
english_title: "MSF Edavarad Branch Child Kerala Friendship Group Program"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80620/msf-edavarad-branch-child-kerala-friendship-group-program"
published_at: "2022-11-16T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374fbcf21651_OBIT_CARD_JPG.JPG"
keywords: []
---

# എം എസ് എഫ് എടവരാട് ശാഖ ബാല കേരളം ചങ്ങാതി കൂട്ടം പരിപാടി 

> **Lead Summary:** **പേരാമ്പ്ര:** എം എസ് എഫ് എടവരാട് ശാഖ ബാല കേരളം ചങ്ങാതി കൂട്ടം പരിപാടി സംഘടിപ്പിച്ചു. എടവരാട് നഞ്ഞാളൂര്‍ മുക്കില്‍ നിന്നും മുസ്ലിം ലീഗ് ഒന്നാം വാര്‍ഡ് പ്രസിഡന്റ് വളാഞ്ഞി ഇബ്രാഹിം ബാല കേരളം എടവരാട് ശാഖാ ക്യാപ്റ്റന്‍ ഷാദിലിന് പതാക കൈമാറി ആരംഭിച്ച റാലി വിദ്യാര്‍ഥി വിദ്യാര്‍ഥിനികളുടെ സാന്നിധ്യം കൊണ്ടും ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയാലും വര്‍ണ ശബളമായിരുന്നു.

## Article Content

**പേരാമ്പ്ര:** എം എസ് എഫ് എടവരാട് ശാഖ ബാല കേരളം ചങ്ങാതി കൂട്ടം പരിപാടി സംഘടിപ്പിച്ചു. എടവരാട് നഞ്ഞാളൂര്‍ മുക്കില്‍ നിന്നും മുസ്ലിം ലീഗ് ഒന്നാം വാര്‍ഡ് പ്രസിഡന്റ് വളാഞ്ഞി ഇബ്രാഹിം ബാല കേരളം എടവരാട് ശാഖാ ക്യാപ്റ്റന്‍ ഷാദിലിന് പതാക കൈമാറി ആരംഭിച്ച റാലി വിദ്യാര്‍ഥി വിദ്യാര്‍ഥിനികളുടെ സാന്നിധ്യം കൊണ്ടും ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയാലും വര്‍ണ ശബളമായിരുന്നു.

റാലി സമ്മേളന വേദിയായ എടവരാട് ചേനായില്‍ എത്തിച്ചേര്‍ന്നപ്പോള്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റാലിക്ക് അഭിവാദ്യമര്‍പ്പിച്ചു. തുടര്‍ന്ന് കോളറോത്ത് കുഞ്ഞാലി ഹാജി പതാക ഉയര്‍ത്തി. ബാല കേരളം സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ വി.എം റഷാദ് ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ചെയര്‍മാന്‍: പി. സൂപി മൗലവി അധ്യക്ഷനായി. ജെറീഷ് മുഖ്യ പ്രഭാഷണം നടത്തി. എം എസ് എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.കെ. ഫസ്ലു റഹ്മാന്‍, ബാല കേരളം പഞ്ചായത്ത് കോ-ഓഡിനേറ്റര്‍ ഷാമിര്‍ കല്ലോട്, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍: വി.കെ നാസര്‍, വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറി: കെ.പി.ജമീല, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍: ടി.കെ കുഞ്ഞമ്മത് ഫൈസി, എടവരാട് ശാഖാ ലീഗ് പ്രസിഡണ്ട്: എം. എന്‍. അഹമദ്, സെക്രട്ടറി: കെ.പി സമീര്‍, ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് ട്രഷറര്‍: ആലിയാട്ട് മജീദ്, വൈ. പ്രസിഡണ്ട്: കെ.കെ.സി മൂസ്സ, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി: കെ.എം അര്‍ഷാദ്, ശാഖാ യൂത്ത് ലീഗ് ട്രഷറര്‍: പി. ഫിറോസ്, എം.എസ്.എഫ് പഞ്ചായത്ത് സെക്രട്ടറി: ടി.എന്‍ ബാസിത്ത്, കെ.മൊയ്തു,വി.കെ ജസീല്‍, കെ.ബഷീര്‍, എം.എസ്.എഫ് ശാഖാ പ്രസിഡണ്ട്: പി.ടി സഹല്‍, സെക്രട്ടറി: വി.കെ അഹമ്മദ് അലി, ട്രഷറര്‍: കെ.വി ആസിഫ്, ടി.എന്‍ ഫാസില്‍, ഒ.പി അബ്ദുല്‍ ഹാദി, അല്‍ത്താഫ്, കെ. ഷാദിന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് ലഹരി വിരുദ്ധ ക്ലാസും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80620/msf-edavarad-branch-child-kerala-friendship-group-program)