---
title: "ദി അര്‍ബന്‍ കെയര്‍ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ കോട്ടൂര്‍ ശാഖ തുറന്നു "
english_title: "Kotur Branch of The Urban Care Multi State Agro Co-operative Society Limited opened"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80624/kotur-branch-of-the-urban-care-multi-state-agro-co-operative-society-limited-opened"
published_at: "2022-11-16T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375016958038_OBIT_CARD_JPG.JPG"
keywords: []
---

# ദി അര്‍ബന്‍ കെയര്‍ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ കോട്ടൂര്‍ ശാഖ തുറന്നു 

> **Lead Summary:** **കോട്ടൂര്‍**: കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി അര്‍ബന്‍ കെയര്‍ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡന്റെ കോട്ടൂര്‍ ശാഖയുടെ ഉദ്ഘാടനം പ്രശസ്ത സിനിമ സീരിയല്‍ താരം കിഷോര്‍ സത്യ നിര്‍വഹിച്ചു.

## Article Content

**കോട്ടൂര്‍**: കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി അര്‍ബന്‍ കെയര്‍ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡന്റെ കോട്ടൂര്‍ ശാഖയുടെ ഉദ്ഘാടനം പ്രശസ്ത സിനിമ സീരിയല്‍ താരം കിഷോര്‍ സത്യ നിര്‍വഹിച്ചു.

ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ കെ.കെ വിശ്വംഭരന്‍ അധ്യക്ഷന്‍ ആയിരുന്നു. ആദ്യ നിക്ഷേപം ചെയര്‍മാന്‍ ഡോ. ഷഗില്‍ കെ ശ്രീധര്‍ സ്വീകരിച്ചു.

കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം കൃഷ്ണന്‍ എം മണിലായില്‍, ബാലന്‍ എം മണിലായില്‍ (സീനിയര്‍ സിറ്റിസണ്‍സ് കോട്ടൂര്‍ യൂണിറ്റ് പ്രസിഡന്റ്), ദിനകരന്‍ (ഡയറക്ടര്‍ ഡിഫന്‍സ് ക്ലബ് ), ശ്രീജ ആര്‍ (പ്രധാന അധ്യാപിക കോട്ടൂര്‍ എയുപി സ്‌കൂള്‍ ), സി.എച്ച് സുരേന്ദ്രന്‍(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ), വിനോദ്(ബിജെപി), കെ.വി സത്യന്‍ (സിപിഐ ലോക്കല്‍ സെക്രട്ടറി ), പി.കെ ഗോപാലന്‍ (എന്‍സിപി), ടി.എ റസാഖ്(ഐയുഎംഎല്‍), ടി.വി രമാദേവി(പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി )രാജീവന്‍ (സെക്രട്ടറി വ്യാപാരി വ്യവസായി സമിതി ) എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ഗോവിന്ദന്‍ നെടുങ്കണ്ടിക്ക് ചെയര്‍മാന്‍ സ്‌നേഹോപഹാരം നല്‍കി. സിഇഒ പി.കെ ജിതേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു, മാനേജര്‍ പി.കെ വേണു സ്വാഗതവും അസിസ്റ്റന്റ് മാനേജര്‍ സി.പി അതുല്‍ നാഥ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80624/kotur-branch-of-the-urban-care-multi-state-agro-co-operative-society-limited-opened)