---
title: "ഉണരൂ ജീവിതമാകട്ടെ ലഹരി; ലഹരിക്കെതിരെ ബോധവത്കരണവുമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് "
english_title: "Wake up, life is intoxicating; Chakkittapara gram panchayat with awareness against drug addiction"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80632/wake-up-life-is-intoxicating-chakkittapara-gram-panchayat-with-awareness-against-drug-addiction"
published_at: "2022-11-16T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63750af101138_OBIT_CARD_JPG.JPG"
keywords: []
---

# ഉണരൂ ജീവിതമാകട്ടെ ലഹരി; ലഹരിക്കെതിരെ ബോധവത്കരണവുമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ലഹരിക്കെതിരെ ജനകീയ കവചവും ബോധവത്കരണ റാലിയും സംഘാടിപ്പിച്ചു. റാലിയില്‍ നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ അണിനിരന്നു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ലഹരിക്കെതിരെ ജനകീയ കവചവും ബോധവത്കരണ റാലിയും സംഘാടിപ്പിച്ചു. റാലിയില്‍ നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ അണിനിരന്നു.

പരിപാടി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ ഇ.എം ശ്രീജിത്ത് അദ്ധ്യക്ഷനായി. എക്‌സൈസ് ഇന്‍സ്‌പെക്റ്റര്‍ സി മുഹമ്മദ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്എടുത്തു.

പഞ്ചായത്തംഗങ്ങളായ എം.എം പ്രദീപന്‍, വിനീത മനോജ്, വിനിഷ ദിനേശന്‍, വിനീത മനോജ്, രാജേഷ് തറവട്ടത്ത്, കുളത്ത് വയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജോസ് കെ.പി എന്നിവര്‍ സംസാരിച്ചു. ലഹരിക്കെതിരെ പ്രശസ്‌ക്ത മജീഷ്യന്‍ സനീഷ് വടകരയുടെ മാജിക് ഷോയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80632/wake-up-life-is-intoxicating-chakkittapara-gram-panchayat-with-awareness-against-drug-addiction)