---
title: "സംസ്‌കൃത സര്‍വ്വകലാശാല ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ക്ക് ഡിസംബര്‍ എട്ട് വരെ അപേക്ഷിക്കാം "
english_title: "Applications for Sanskrit University 1st Semester Degree Examinations can be made till December 8"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80633/applications-for-sanskrit-university-1st-semester-degree-examinations-can-be-made-till-december-8"
published_at: "2022-11-16T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63750e0c31b70_OBIT_CARD_JPG.JPG"
keywords: []
---

# സംസ്‌കൃത സര്‍വ്വകലാശാല ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ക്ക് ഡിസംബര്‍ എട്ട് വരെ അപേക്ഷിക്കാം 

> **Lead Summary:** **കാലടി:** ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഒന്നാം സെമസ്റ്റര്‍ ബിഎ. / ബിഎഫ്എ. പരീക്ഷകളുടെ കോര്‍/ഇലക്ടീവ്/പ്രാക്ടിക്കല്‍/പ്രൊജക്ട് ഉള്‍പ്പെടെ എല്ലാ കോഴ്സുകളും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുളള അവസാന തീയതി ഡിസംബര്‍ എട്ടാണെന്ന് സര്‍വ്വകലാശാല അറിയിച്ചു.

## Article Content

**കാലടി:** ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഒന്നാം സെമസ്റ്റര്‍ ബിഎ. / ബിഎഫ്എ. പരീക്ഷകളുടെ കോര്‍/ഇലക്ടീവ്/പ്രാക്ടിക്കല്‍/പ്രൊജക്ട് ഉള്‍പ്പെടെ എല്ലാ കോഴ്സുകളും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുളള അവസാന തീയതി ഡിസംബര്‍ എട്ടാണെന്ന് സര്‍വ്വകലാശാല അറിയിച്ചു.

കോഴ്സ് രജിസ്ട്രേഷന്‍ നടത്തിയതിന്റെ രേഖകള്‍ സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 12. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ മൂന്നാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംഎസ്ഡബ്ല്യു, എംപിഇഎസ്, എംഎഫ്എ, ബിഎ, ബിഎഫ്എ പരീക്ഷകള്‍ ഡിസംബര്‍ 12ന് ആരംഭിക്കുമെന്നും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജലീഷ് പീറ്റര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80633/applications-for-sanskrit-university-1st-semester-degree-examinations-can-be-made-till-december-8)