---
title: "അതിദാരിദ്രം ഇല്ലാതാക്കാന്‍ കര്‍മ്മ പദ്ധതിയുമായി കേരള സര്‍ക്കാര്‍ "
english_title: "Kerala government with action plan to eliminate extreme poverty"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80635/kerala-government-with-action-plan-to-eliminate-extreme-poverty"
published_at: "2022-11-16T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637512c0e67d0_OBIT_CARD_JPG.JPG"
keywords: []
---

# അതിദാരിദ്രം ഇല്ലാതാക്കാന്‍ കര്‍മ്മ പദ്ധതിയുമായി കേരള സര്‍ക്കാര്‍ 

> **Lead Summary:** **പേരാമ്പ്ര: **കേരളത്തിലെ അതിദരിദ്രരെ കണ്ടെത്തുന്നതിന് വേണ്ടി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് നടത്തിയ സര്‍വ്വെ പ്രകാരം സംസ്ഥാനത്ത് 66004 കടുംബങ്ങള്‍ അതിദരിദ്രരാണെന്ന് കണ്ടെത്തി.

## Article Content

**പേരാമ്പ്ര: **കേരളത്തിലെ അതിദരിദ്രരെ കണ്ടെത്തുന്നതിന് വേണ്ടി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് നടത്തിയ സര്‍വ്വെ പ്രകാരം സംസ്ഥാനത്ത് 66004 കടുംബങ്ങള്‍ അതിദരിദ്രരാണെന്ന് കണ്ടെത്തി.

കേരള സര്‍ക്കാര്‍ എല്ലാ വിവിധ വകുപ്പുകളും ഏകോപിപ്പിച്ച് നടത്തിയ സര്‍വേ പ്രകാരം സംസ്ഥാനത്ത് 66004 കുടുംബങ്ങള്‍ ആണ് കേരളത്തില്‍ അതിദരിദ്രര്‍ ഉള്ളതായി കണ്ടെത്തിയിട്ടുള്ളത്.

ഇവരുടെ ഏറ്റവും ആവശ്യമായ സേവനങ്ങളെ കണ്ടെത്തുവാന്‍ വീണ്ടും മറ്റൊരു സര്‍വേ കൂടി നടത്തിയിരുന്നു. 33 അതിദരിദ്ര കുടുംബങ്ങളുള്ളതായാണ് 
കണ്ടെത്തിയത്.

അതില്‍ 16 കുടുംബങ്ങള്‍ക്ക് ഭഷ്യധാന്യങ്ങള്‍ ആവിശ്യമുള്ളതായി കണ്ടെത്തിയിരുന്നു. അവര്‍ക്ക് ഗ്രാമ പഞ്ചായത്ത് ഫണ്ടില്‍ നിന്നും ഭക്ഷണ കിറ്റ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ചിപ്പി മനോജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷരായ സി.കെ. ശശി, ബിന്ദു വത്സന്‍, ഇ.എം. ശ്രീജിത്ത്, പഞ്ചായത്ത് അംഗങ്ങളായ കെ.എ. ജോസ്‌കുട്ടി, ജിതേഷ് എന്നിവര്‍ സംസാരിച്ചു. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80635/kerala-government-with-action-plan-to-eliminate-extreme-poverty)