---
title: "മില്‍ക്കി വേയുടെ മൂന്നാം വാര്‍ഷികാഘോഷം നവംബര്‍ 20, 21 തീയ്യതികളില്‍ "
english_title: "3rd Anniversary Celebration of the Milky Way on November 20th and 21st"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80780/3rd-anniversary-celebration-of-the-milky-way-on-november-20th-and-21st"
published_at: "2022-11-17T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637649da3a231_OBIT_CARD_JPG.JPG"
keywords: []
---

# മില്‍ക്കി വേയുടെ മൂന്നാം വാര്‍ഷികാഘോഷം നവംബര്‍ 20, 21 തീയ്യതികളില്‍ 

> **Lead Summary:** **പേരാമ്പ്ര: **ശബ്ദസാങ്കേതിക രംഗത്തും ഓഡിയോ എഞ്ചിനീയറിംഗ് പഠനമേഖലയിലും മികവുറ്റ പ്രകടനം കാഴ്ച വെയ്ക്കുന്ന പേരാമ്പ്രയിലെ ഏക സ്ഥാപനമായ മില്‍ക്കി വേ ഓഡിയോ പ്രൊഡക്ഷന്‍സ് & ആക്കാമി ഓഫ് മീഡിയ സ്റ്റഡീസിന്റെ മൂന്നാം വാര്‍ഷികാഘോഷം SOIREE 2022 നവംബര്‍ 20, 21 തീയ്യതികളില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **ശബ്ദസാങ്കേതിക രംഗത്തും ഓഡിയോ എഞ്ചിനീയറിംഗ് പഠനമേഖലയിലും മികവുറ്റ പ്രകടനം കാഴ്ച വെയ്ക്കുന്ന പേരാമ്പ്രയിലെ ഏക സ്ഥാപനമായ മില്‍ക്കി വേ ഓഡിയോ പ്രൊഡക്ഷന്‍സ് & ആക്കാമി ഓഫ് മീഡിയ സ്റ്റഡീസിന്റെ മൂന്നാം വാര്‍ഷികാഘോഷം SOIREE 2022 നവംബര്‍ 20, 21 തീയ്യതികളില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചേനായി റോഡില്‍ സ്ഥാപനത്തിന് സമീപം പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് പരിപാടി സഘേടിപ്പിക്കുന്നത്. ഞായറാഴ്ച മില്‍ക്കി സ്റ്റാര്‍ വോയ്‌സ് സിങ്ങിങ്ങ് കോണ്‍ടെസ്റ്റിന്റെ ഫൈനല്‍ റൗണ്ട് മത്സരം നടക്കും.

തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനത്തിനു ശേഷം പ്രശസ്ത ഗായകരായ ശ്രീജിത്ത് കൃഷ്ണ, ദീപക് ജെ. ആര്‍, ആവണി മല്‍ഹാര്‍, അര്‍ച്ചന രാജന്‍, കൃഷ്ണ ദിയ എന്നിവര്‍ നയിക്കുന്ന ധ്യാന്‍ ബാന്റിന്റെ സംഗീത വിരുന്നും ഉണ്ടായിരിക്കും.

നവംബര്‍ 20 ന് നടക്കുന്ന പരിപാടിയിലേക്ക് ഉള്ള പ്രവേശനം സൗജന്യമാണ്. നവംബര്‍ 21 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് പ്രശസ്ത മിഴാവ് കലാകാരനായ ഈശ്വരനുണ്ണിയുടെ ശിഷ്യനായകലാമണ്ഡലം വിജയും സംഘവും അവതരിപ്പിക്കുന്ന 'മിഴാവില്‍ പഞ്ചാരിമേളം'.

തുടര്‍ന്ന് വൈകീട്ട് 7 മണിയ്ക്ക് പ്രശസ്ത ഇന്ത്യന്‍ പിന്നണി ഗായകനും സംഗീത സംവിധായകനും ഗസല്‍ ഗായകനും ആയ ഷഹബാസ് അമന്‍ നയിക്കുന്ന സംഗീത വിരുന്ന് ഷഹബാസ് പാടുന്നു.

അന്നേ ദിവസം ജനസാഗരം നിയന്ത്രിക്കാന്‍ ഇരുപരിപാടികള്‍ക്കും പ്രവേശനം പാസ്സുള്ളവര്‍ക്ക് മാത്രം ആയിരിക്കും. വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ അര്‍ജ്ജുന്‍ കറ്റയാട്ട്, കണ്‍വീനര്‍ സുരേഷ് കിഴക്കയില്‍, ഒ.പി. മുഹമ്മദ്, ഗ്രാമ പഞ്ചായത്തംഗം വിനോദ് തിരുവോത്ത്, മില്‍ക്കി വേ ഡയറക്ടര്‍ പ്രശാന്ത് ശങ്കര്‍ എന്നിവര്‍ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80780/3rd-anniversary-celebration-of-the-milky-way-on-november-20th-and-21st)