---
title: "മേലടി ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം മേപ്പയ്യൂര്‍ സ്‌കൂളില്‍ ആരംഭിച്ചു "
english_title: "Meladi Upazila Kerala School Art Festival started at Mappayyur School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80783/meladi-upazila-kerala-school-art-festival-started-at-mappayyur-school"
published_at: "2022-11-17T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63764fffc05fb_OBIT_CARD_JPG.JPG"
keywords: []
---

# മേലടി ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം മേപ്പയ്യൂര്‍ സ്‌കൂളില്‍ ആരംഭിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **മേലടി ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മേപ്പയ്യൂരില്‍ കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജന്‍ അദ്ധ്യക്ഷനായി.

## Article Content

**മേപ്പയ്യൂര്‍: **മേലടി ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മേപ്പയ്യൂരില്‍ കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജന്‍ അദ്ധ്യക്ഷനായി.

ചടങ്ങില്‍ പയ്യോളി നഗരസഭ ചെയര്‍മാന്‍ ഷഫീക്ക് വടക്കയില്‍, തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഗിരീഷ്, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്ത്, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാര്‍, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം ബാബു, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി പ്രശാന്ത്, എഇഒ പി വിനോദ്, കെ നിഷിദ്, ടി.കെ പ്രമോദ് കുമാര്‍, വി അനുരാജ്, സന്തോഷ് കുമാര്‍ സാദരം, സി.കെ മനോജ് കുമാര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

ചടങ്ങില്‍ മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ സക്കീര്‍ മനയ്ക്കല്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി.എം അഫ്‌സ നന്ദിയും പറഞ്ഞു. മേപ്പയ്യൂരിലെ പൗരാവലി അണിനിരന്ന സാംസ്‌കാരിക ഘോഷയാത്രയും, മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യപകര്‍ അണിനിരന്ന സ്വാഗത നൃത്തവും വേദിയില്‍ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80783/meladi-upazila-kerala-school-art-festival-started-at-mappayyur-school)