---
title: "ലഹരി ബാധിച്ച സമൂഹം നിഷ്‌ക്രിയമാകുമെന്ന് പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപ് ഐപിഎസ് "
english_title: "Perampra ASP Vishnu Pradeep IPS says that the drug-affected society will become inactive"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80801/perampra-asp-vishnu-pradeep-ips-says-that-the-drug-affected-society-will-become-inactive"
published_at: "2022-11-17T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63766935534d2_OBIT_CARD_JPG.JPG"
keywords: []
---

# ലഹരി ബാധിച്ച സമൂഹം നിഷ്‌ക്രിയമാകുമെന്ന് പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപ് ഐപിഎസ് 

> **Lead Summary:** **പേരാമ്പ്ര: **ലഹരി ബാധിച്ച സമൂഹം നിഷ്‌ക്രിയമാകുമെന്നും ലഹരി നിര്‍മ്മാര്‍ജ്ജനത്തില്‍ ബോധവത്കരണത്തിന് നിര്‍ണ്ണായ പങ്ക് ഉണ്ടെന്നും പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപ് ഐപിഎസ് .

## Article Content

**പേരാമ്പ്ര: **ലഹരി ബാധിച്ച സമൂഹം നിഷ്‌ക്രിയമാകുമെന്നും ലഹരി നിര്‍മ്മാര്‍ജ്ജനത്തില്‍ ബോധവത്കരണത്തിന് നിര്‍ണ്ണായ പങ്ക് ഉണ്ടെന്നും പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപ് ഐപിഎസ് .

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂനിയന്‍ (ഐആര്‍എംയു) നേതൃത്വത്തില്‍ ദേശീയ പത്രപ്രവര്‍ത്തന ദിനാചരണവും പേരാമ്പ്ര മേഖല കമ്മിറ്റിയുടെ ലഹരിക്കെതിരെ ഞങ്ങളുമുണ്ട് എന്ന ലഹരി വിരുദ്ധ ക്യാമ്പയിനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേഖല പ്രസിഡന്റ് ദേവരാജ് കന്നാട്ടി അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ പ്രിയേഷ് കുമാര്‍ പത്രപ്രവര്‍ത്തന ദിനാചരണ സന്ദേശവും, അബ്ദുള്ള പേരാമ്പ്ര ലഹരി വിരുദ്ധ സന്ദേശവും നല്‍കി.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിനോദ് തിരുവോത്ത്, അര്‍ജ്ജുന്‍ കറ്റയാട്ട്, ഐആര്‍എംയു ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍, പി.കെ സുരേഷ് നൊച്ചാട്, പി.സി സുരേന്ദ്രനാഥ്, അനില്‍കുമാര്‍ പേരാമ്പ്ര, ശശി കിഴക്കന്‍ പേരാമ്പ്ര, രഘുനാഥ് പുറ്റാട് , രാഹുല്‍.ബി.നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80801/perampra-asp-vishnu-pradeep-ips-says-that-the-drug-affected-society-will-become-inactive)