---
title: "കോടേരിച്ചാലില്‍ ആരാധകരെ ആവേശം കൊള്ളിക്കാന്‍ റൊണാള്‍ഡോ ഒരുങ്ങിക്കഴിഞ്ഞു "
english_title: "Ronaldo is ready to excite the fans in Koterichal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80807/ronaldo-is-ready-to-excite-the-fans-in-koterichal"
published_at: "2022-11-17T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6376739f43c2a_OBIT_CARD_JPG.JPG"
keywords: []
---

# കോടേരിച്ചാലില്‍ ആരാധകരെ ആവേശം കൊള്ളിക്കാന്‍ റൊണാള്‍ഡോ ഒരുങ്ങിക്കഴിഞ്ഞു 

> **Lead Summary:** **പേരാമ്പ്ര: **ഖത്തര്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ നാട്ടിലെങ്ങും ആവേശം അലതല്ലി. ഇഷ്ടതാരങ്ങളുടെ ഫ്‌ളക്‌സുകളും കട്ടൗട്ടുകളും നിറഞ്ഞു ഗ്രാമങ്ങളിലും പട്ടണങ്ങളിലും. പേരാമ്പ്ര കോടേരിച്ചാലില്‍ റൊണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച് ആരാധകര്‍.

## Article Content

**പേരാമ്പ്ര: **ഖത്തര്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ നാട്ടിലെങ്ങും ആവേശം അലതല്ലി. ഇഷ്ടതാരങ്ങളുടെ ഫ്‌ളക്‌സുകളും കട്ടൗട്ടുകളും നിറഞ്ഞു ഗ്രാമങ്ങളിലും പട്ടണങ്ങളിലും. പേരാമ്പ്ര കോടേരിച്ചാലില്‍ റൊണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച് ആരാധകര്‍.

കോടേരിച്ചാലിലെ പോര്‍ച്ചുഗല്‍ ഫാന്‍സ് ആണ് 35 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചത്. പല പ്രദേശങ്ങളിലും കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ച് ഇഷ്ടതാരങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയാണ് ആരാധകര്‍.

മെസ്സി, നെയ്മര്‍, റൊണാള്‍ഡോ താരങ്ങളള്‍ക്കാണ് ആരാധകര്‍ കൂടുതല്‍. 100 അടി വരെ കട്ടൗട്ടുകള്‍ സ്ഥാപിച്ച ആരാധകര്‍ ഉണ്ട്. സാമ്പത്തികമൊന്നും പ്രശ്‌നമില്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80807/ronaldo-is-ready-to-excite-the-fans-in-koterichal)