---
title: "ഇനി ഞായറാഴ്ചകളില്‍ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഇല്ല "
english_title: "No more Fifty Fifty Lottery on Sundays perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80842/no-more-fifty-fifty-lottery-on-sundays-perambra"
published_at: "2022-11-18T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637716d31b836_ff.JPG"
keywords: []
---

# ഇനി ഞായറാഴ്ചകളില്‍ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഇല്ല 

> **Lead Summary:** **തിരുവനന്തപുരം :** ഭാഗ്യാന്വേഷകര്‍ക്ക് ഒരു കോടി സമ്മാനവുമായി എത്തിയ സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പുതിയ പ്രതിവാര ലോട്ടറിയായ ഫിഫ്റ്റി ഫിഫ്റ്റി നവംബര്‍ 27 മുതലുള്ള ഞായറഴ്ചകളിലില്ല.

## Article Content

**തിരുവനന്തപുരം :** ഭാഗ്യാന്വേഷകര്‍ക്ക് ഒരു കോടി സമ്മാനവുമായി എത്തിയ സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പുതിയ പ്രതിവാര ലോട്ടറിയായ ഫിഫ്റ്റി ഫിഫ്റ്റി നവംബര്‍ 27 മുതലുള്ള ഞായറഴ്ചകളിലില്ല.

ഞായറാഴ്ച ഒഴികെയുളള ദിവസങ്ങളില്‍ ലോട്ടറി നറുക്കെടുപ്പ് ഉണ്ടായിരുന്നു. ഞായറാഴ്ച കൂടി ലോട്ടറി ആരംഭിച്ചതാണ് ഒരു കോടി സമ്മാനവുമായി ഫിഫ്റ്റി ഫിഫ്റ്റി.

നേരത്തെ ഞായറാഴ്ചകളിലും ലോട്ടറി ഉണ്ടായിരുന്നെങ്കിലും പ്രളയം, കൊവിഡ് പശ്ചാത്തലത്തില്‍ നറുക്കെടുപ്പ് നിര്‍ത്തുകയായിരുന്നു. ഞായറാഴ്ചകളിലെ നറുക്കെടുപ്പ് പുനഃരാരംഭിക്കണമെന്ന് ലോട്ടറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഫിഫ്റ്റി ഫിഫ്റ്റി എന്ന പേരില്‍ ഈ വര്‍ഷം മെയ് 29 ഞായറാഴ്ച മുതല്‍ പുതിയ ഭാഗ്യക്കുറി ആരംഭിച്ചത്.

ഒരു കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ഭാഗ്യക്കുറിയുടെ ആദ്യ നറുക്കെടുപ്പ് ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. കഴിഞ്ഞ 24 ആഴ്ചകളിലായി കോടികള്‍ ജനങ്ങളിലെത്തിച്ച ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി ഇനി മുതല്‍ ബുധനാഴ്ചയാണ്.

ബുധനാഴ്ചകളില്‍ നറുക്കെടുപ്പ് നടത്തിയിരുന്ന 70 ലക്ഷം ഒന്നാം സമ്മാനമുള്ള അക്ഷയ ഭാഗ്യക്കുറി നവംബര്‍ 27 മുതല്‍ ഞായറഴ്ചകളിലേക്ക് മാറ്റിയതായി ലോട്ടറി വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80842/no-more-fifty-fifty-lottery-on-sundays-perambra)