---
title: "നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പേരാമ്പ്ര എംഎല്‍എ  ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി"
english_title: "Congress protests against abuse of power by suspending teacher perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80928/congress-protests-against-abuse-of-power-by-suspending-teacher-perambra"
published_at: "2022-11-18T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6377634c1dcc4_1march_tp.jpg"
keywords: []
---

# നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പേരാമ്പ്ര എംഎല്‍എ  ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി

> **Lead Summary:** ** പേരാമ്പ്ര **: നൊച്ചാട് എഎല്‍പി സ്‌ക്കൂള്‍ അധ്യാപകനായ സി.കെ. അജീഷിനെ ജോലിയില്‍ നിന്നും സസ്പെന്റ് ചെയ്യുന്നതിന് അധികാര ദുര്‍വിനിയോഗം നടത്തിയ എംഎല്‍എ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്റെ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി.

## Article Content

** പേരാമ്പ്ര **: നൊച്ചാട് എഎല്‍പി സ്‌ക്കൂള്‍ അധ്യാപകനായ സി.കെ. അജീഷിനെ ജോലിയില്‍ നിന്നും സസ്പെന്റ് ചെയ്യുന്നതിന് അധികാര ദുര്‍വിനിയോഗം നടത്തിയ എംഎല്‍എ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്റെ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി.

മാര്‍ക്കറ്റ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് എംഎല്‍എ ഓഫീസിന് സമീപം വെച്ച്, പേരാമ്പ്ര എ.എസ്.പി വിഷ്ണു പ്രദീപ് ഐപിഎസ്, പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം. സജീവ് കുമാര്‍, പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്പക്ടര്‍ കെ. സുഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞു.

മാര്‍ച്ച് ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ സസ്പെന്റ് ചെയ്ത അജീഷിനെ കണ്ണിലെ കൃഷ്ണമണി പോലെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് പി.എം. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം സത്യന്‍ കടിയങ്ങാട്, ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രാഗേഷ്, ഡിസിസി സെക്രട്ടറിമാരായ ഇ.വി. രാമചന്ദ്രന്‍, കെ.കെ. വിനോദന്‍, ഇ. അശോകന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ കെ. മധുകൃഷ്ണന്‍, കെ.പി. വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വി.വി. ദിനേശന്‍, പി.എസ്. സുനില്‍കുമാര്‍, ജയിംസ് മാത്യൂ, വി.പി. ഇബ്രായി, വി.ടി. സൂരജ്, റഫീക്ക് കല്ലോത്ത്, ഗീത കല്ലായി, ഒ.എം. രാജന്‍, പനോട്ട് അബൂബക്കര്‍, രാജന്‍ കണ്ടോത്ത്, ഇ.ടി. ഹമീദ്, പി. രജീഷ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80928/congress-protests-against-abuse-of-power-by-suspending-teacher-perambra)