---
title: "മലയങ്കോട്ടു പാറ അയ്യപ്പ ഭജനമഠത്തിന്റെ കാരുണ്യനിധി സമര്‍പ്പണം മാതൃകാപരം "
english_title: "The Karunyanidi dedication of Malayangottu Para Ayyappa Bhajan Math is exemplary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/80956/the-karunyanidi-dedication-of-malayangottu-para-ayyappa-bhajan-math-is-exemplary"
published_at: "2022-11-18T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637792b99a3f3_OBIT_CARD_JPG.JPG"
keywords: []
---

# മലയങ്കോട്ടു പാറ അയ്യപ്പ ഭജനമഠത്തിന്റെ കാരുണ്യനിധി സമര്‍പ്പണം മാതൃകാപരം 

> **Lead Summary:** **പേരാമ്പ്ര: **അഞ്ചാംപീടിക മലയങ്കോട്ടു പാറ ശ്രീ അയ്യപ്പ ഭജനമഠത്തില്‍ നിന്നും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കിടപ്പു രോഗികള്‍ക്ക് മലയാള മാസം ഒന്നാം തിയ്യതി നല്‍കി വരാറുള്ള കാരുണ്യ നിധി Rs 5000/- ശരണഘോഷ മന്ത്രങ്ങള്‍ കൊണ്ട് മുഖരിതമായ വൃശ്ചികരാവില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ ലോഹ്യ അഞ്ചാംപീടികയിലെ ചെറുകുന്നുമ്മല്‍ സി.കെ കുട്ട്യാലിയ്ക്ക് സമര്‍പ്പിച്ചു.

## Article Content

**പേരാമ്പ്ര: **അഞ്ചാംപീടിക മലയങ്കോട്ടു പാറ ശ്രീ അയ്യപ്പ ഭജനമഠത്തില്‍ നിന്നും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കിടപ്പു രോഗികള്‍ക്ക് മലയാള മാസം ഒന്നാം തിയ്യതി നല്‍കി വരാറുള്ള കാരുണ്യ നിധി Rs 5000/- ശരണഘോഷ മന്ത്രങ്ങള്‍ കൊണ്ട് മുഖരിതമായ വൃശ്ചികരാവില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ ലോഹ്യ അഞ്ചാംപീടികയിലെ ചെറുകുന്നുമ്മല്‍ സി.കെ കുട്ട്യാലിയ്ക്ക് സമര്‍പ്പിച്ചു.

മാനവികത കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ആധുനിക കാലത്ത് ജാതി മത പരിഗണനകള്‍ക്കതീതമായി എല്ലാവരേയും ഒരേ പോലെ കാണാനും ഒരേ പോലെ പരിഗണിക്കാനും മലയങ്കോട്ടു പാറ ശ്രീ അയ്യപ്പ ഭജനമഠം കാണിക്കുന്ന ഉത്സാഹം മാതൃകാപരമാണെന്നും മാനവ സേവയിലൂടെ മാധവ സേവ എല്ലാ ആരാധനാലയങ്ങളും ഏറ്റെടുക്കേണ്ട കാലമായെന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ ലോഹ്യ അഭിപ്രായപ്പെട്ടു.

മണ്ഡല മാസ പൂജാദി കര്‍മ്മങ്ങള്‍ക്കു ശേഷം ടി.എം കരുണന്‍ സമര്‍പ്പിച്ച മൈക്ക് സെറ്റ് ഭജനമഠം സെക്രട്ടറി കെ.പി ശശി ഏറ്റുവാങ്ങി. ചടങ്ങില്‍ സി.എം രാജന്‍ അദ്ധ്യനായി. ടി.എം കരുണന്‍, എ.കെ ബാലന്‍, ടി.സി പാര്‍ത്ഥന്‍, പി.പി ഗോവിന്ദന്‍, എം സുഭാഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/80956/the-karunyanidi-dedication-of-malayangottu-para-ayyappa-bhajan-math-is-exemplary)